വിപണിയില്‍ നേട്ടം

മുംബൈ| WEBDUNIA|
ഇന്ത്യന്‍ ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. തിങ്കളാഴ്ച സെന്‍സെക്‌സ് 88.16 പോയന്റിന്റെ നേട്ടവുമായി 19,095.69 എന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്. നിഫ്റ്റി 28 പോയന്റ് നേട്ടത്തില്‍ 5,724.5 എന്ന നിലയിലാണ് വ്യാപാരം ആരംഭിച്ചത്.

ജനുവരി അഞ്ചിന് നടക്കാനിരിക്കുന്ന റിസര്‍ബ് ബാങ്കിന്റെ സാമ്പത്തിക അവലോകന യോഗത്തില്‍ വായ്പാ പലിശനിരക്കുകള്‍ വര്‍ദ്ധിപ്പിച്ചേക്കുമെന്ന വാര്‍ത്തകള്‍ വന്ന സാഹചര്യത്തില്‍ കഴിഞ്ഞ ആഴ്ചയില്‍ ഇന്ത്യന്‍ ഓഹരിവിപണി നഷ്ടത്തിലായിരുന്നു.

എന്നാല്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അടക്കമുള്ളവയുടെ അറ്റാദായത്തില്‍ വര്‍ദ്ധനവുണ്ടായെന്ന വാര്‍ത്തകളാണ് വിപണിയില്‍ വീണ്ടും അനുകൂല ചലനമുണ്ടാക്കുന്നത്. മറ്റ് ഏഷ്യന്‍ ഓഹരികളായ ഹാങ് സെങ്, നിക്കീ എന്നീ സൂചികകളും നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :