മാരുതി സുസുക്കി കളം പിടിക്കാന്‍ എസ്‌ യു വി എക്സ് എ ആല്‍‌ഫയുമായി വരുന്നു

WEBDUNIA|
PRO
PRO
എസ്‌ യു വി എക്സ് എ ആല്‍‌ഫയുമായി മാരുതി സുസുക്കി വരുമ്പോള്‍ എസ് യു വിയില്‍ ഇന്ത്യന്‍ വിപണിയില്‍ വിലസുന്ന റെനോ ഡസ്റ്ററിനും ഫോര്‍ഡിന്റെ ഇക്കോസ്പോര്‍ടിനും ഒരു പാരയാകുമോ? അത് ഏതായാലും വഴിയെ അറിയാം. സംഗതി സത്യമാണ് എസ്‌ യു വി എക്സ് എ ആല്‍‌ഫയുമായി മാരുതി സുസുക്കി വരുകയാണ്.

ഇപ്പോള്‍ ഇന്ത്യന്‍ വാഹന വിപണിയുടെ 15 ശതമാനത്തോളം എസ് യു വി മോഡലുകളാണ് ഭരിക്കുന്നത്. അതുകൊണ്ട് തന്നെയാണ് മാരുതി സുസുക്കിയും എസ് യു വി മോഡലുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.

PRO
PRO
ലാന്‍ഡ് റോവറിന്‍റെ ആഡംബര ക്രോസ്സോവറായ റെയ്ഞ്ച് റോവര്‍ ഇവോക്കിനോട് വളരെയധകം സാമ്യമുള്ള ഡിസൈനാണ് എസ്‌ യു വി എക്സ് എ ആല്‍‌ഫയ്ക്കും മാരുതി സുസുക്കി നല്‍കിയിരിക്കുന്നത്. തങ്ങളുടെ പുതിയ മോഡല്‍ ജനങ്ങള്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കുമെന്ന് തന്നെയാണ് മാരുതി സുസുക്കിയുടെ പ്രതീക്ഷ.

എസ്‌ യു വി എക്സ് എ ആല്‍‌ഫ, 2014 ഓടെ ഇന്ത്യന്‍ നിരത്തിലെത്തുമെന്നാണ് അറിയുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :