രാജ്യത്തെ ട്രക്ക് നിര്‍മ്മാതാക്കളില്‍ രണ്ടാം സ്ഥാനമുള്ളതും ഹിന്ദുജാ ഗ്രൂപ്പ് ഉടമസ്ഥതയിലുള്ള അശോക് ലെയ്‌ലന്‍ഡ് ജപ്പാര്‍ ആസ്ഥാനമായുള്ള നിസാന്‍ മോട്ടോര്‍ കമ്പനിയുമായി കൈകോര്‍ക്കുന്നു. അശോക് ലെയ്‌ലന്‍ഡ് ചെയര്‍മാന്‍മാരില്‍ ഒരാളായ ധീരജ് ജി ഹിന്ദുജ വെളിപ്പെടുത്തിയതാണിത്.
ഇടത്തരം വാണിജ്യ വാഹനങ്ങള്‍ ഉല്‍പ്പാദിപ്പിക്കാനും അവ വിപണനം ചെയ്യാനുമാണ് ഇരുവരും ചേര്‍ന്ന് കരാര്‍ ഒപ്പിട്ടത്. ഇതിനായി ഇരു കമ്പനികളും ചേര്‍ന്ന് മൂന്ന് സംയുക്ത സംരംഭങ്ങള്‍ തുടങ്ങും.
ഇടത്തരം വാണിജ്യ വാഹനങ്ങള്‍ നിര്‍മ്മിക്കുന്നതിനാണ് ഇതില്‍ ആദ്യത്തെ സംയുക്ത സംരംഭം. രണ്ടാമത്തേത് പവര്‍ ട്രെയിന്‍ നിര്‍മ്മാണത്തിനുള്ളതാണ്. മൂന്നാമത്തേതാവട്ടെ സാങ്കേതിക വികസനത്തിനുള്ളതാണ്.
സംയുക്ത സംരംഭത്തിനായി ഇരു കമ്പനികളും ചേര്‍ന്ന് 500 മില്യന്‍ ഡോളര്‍ നിക്ഷേപം നടത്തും എന്ന് ധീരജ് ഹിന്ദുജ പറഞ്ഞു.
ഇരു കമ്പനികളും ചേര്‍ന്നുള്ള ഈ സംയുക്ത സംരംഭം വിപണിയില്‍ മത്സരിക്കുന്നതിനു നിലവാരമുള്ള വാഹനങ്ങള്‍ നിര്‍മ്മിക്കാനും വിപണനം നടത്താനും കഴിയും എന്ന് ലെയ്‌ലന്‍ഡ് എം ഡി ആര്‍.ശേഷസായി പറഞ്ഞു.
മുംബൈ|
WEBDUNIA|
Last Modified ചൊവ്വ, 30 ഒക്‌ടോബര്‍ 2007 (09:28 IST)