ഐ ടി വകുപ്പും കര്‍ണ്ണാടക സര്‍ക്കാരും ഒന്നിച്ചു സംഘടിപ്പിക്കുന്ന ‘ബാംഗ്ലൂര്‍ ഐ ടി മേള’ തുടങ്ങി. നാലു ദിനം നീണ്ടു നില്‍ക്കുന്ന മേള വ്യാഴാഴ്ച സമാപിക്കും. ബാംഗ്ലൂര്‍ അന്താരാഷ്ട്ര എക്‍സിബിഷന്‍ സെന്‍ററില്‍ നടക്കുന്ന മേളയില്‍ 200 ഐ ടി കമ്പനികളാണ് പങ്കാളികളാകുന്നത്. ഇതില്‍ 60 എണ്ണം ആഗോള നിലവാരത്തിലുള്ളതാണ്
സോഫ്റ്റ്വേര്‍ ടെലികോം രംഗത്തെ തങ്ങളുടെ ഏറ്റവും പുതിയ ഉപകരണങ്ങള്‍ ഐ ടിമേളയില്‍ പ്രദര്‍ശിപ്പിക്കും. ഏഷ്യയിലെയും യൂറോപ്പിലെയും പ്രമുഖന്‍മാരുള്‍പ്പടെ 20 രാജ്യങ്ങളില്‍ നിന്നുള്ള കമ്പനികളാണ് പങ്കാളികളാകുന്നത്. അമേരിക്ക, ജര്‍മ്മനി, കാനഡ, ഓസ്ട്രേലിയ, ശ്രീലങ്ക, ചൈന, തയ്‌വാന്‍, സിംഗപ്പൂര്‍, മലേഷ്യാ, റഷ്യ, കൊറിയ, ജപ്പാന്‍, യുകെ എന്നീ രാജ്യങ്ങളിലെ കമ്പനികള്‍ പങ്കെടുക്കുന്നുണ്ട്.
ചര്‍ച്ചകളും സെമിനാരുകളും ഒക്ടോബര്‍ 30 മുതലാണ് തുടങ്ങുന്നത്. ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയുമാണ് മേള കൊണ്ട് ഉദ്ദേശിക്കുന്നത്. ചില്ലറ ഉപഭോക്താക്കളായവര്‍ക്ക് അടുത്ത തലമുറയിലെ ഉല്‍പ്പന്നങ്ങള്‍ കാണുന്നതിനും പരീക്ഷണം നടത്തുന്നതിനും പരിചയപ്പെടുന്നതിനുമുള്ള അവസരമാക്കിയാണ് മേള നടത്തുന്നത്.
മുംബൈ:|
WEBDUNIA|
വന്‍ കിട കമ്പനികളെല്ലാം തന്നെ ഐ ടി മേളയില്‍ പങ്കാളികളാകുന്നുണ്ട്. ടാറ്റ ഗ്രൂപ്പ് സ്ഥാപനമായ വി എസ് എന്‍ എല്‍ തങ്ങളുടെ വയര്‍ലെസ് ബ്രോഡ് ബാന്‍ഡ് സെവനങ്ങള്‍ ഐ ടി മേളയില്‍ പ്രദര്‍ശിപ്പിക്കുമെന്ന് വ്യക്തമാക്കി.