ബെന്‍സിന്റെ ചെറുകാറുകള്‍ ഉടന്‍

ബാംഗ്ലൂര്‍| WEBDUNIA| Last Modified ഞായര്‍, 24 ഫെബ്രുവരി 2013 (11:50 IST)
PRO
ബെന്‍സ് പ്രേമികള്‍ക്കായി ഇതാ ഒരു സന്തോഷവാര്‍ത്ത. അത്യാഡംബര വാഹന നിര്‍മാതാക്കളായ മെഴ്സിഡസ് ബെന്‍സ് രാജ്യത്തു ചെറുകാറുകള്‍ പുറത്തിറക്കാന്‍ തീരുമാനിച്ചു. പെട്രോള്‍, ഡീസല്‍ മോഡലുകളിലുള്ള കാര്‍ ജൂണില്‍ പുറത്തിറക്കുമെന്നു കമ്പനി അധികൃതര്‍ വ്യക്തമാക്കി.

18 ലക്ഷം മുതലാണ് ഇതിന്‍റെ വില ആരംഭിക്കുക. 2020 ഓടെ മികച്ച വളര്‍ച്ചയാണു കമ്പനി ലക്ഷ്യമിടുന്നത്. 2012 ല്‍ 7138 കാറുകളാണു ബെന്‍സിന്റേത് വിറ്റു പോയത്.

ചൈനയില്‍ രണ്ടു ലക്ഷം കാറുകള്‍ വിറ്റഴിച്ചതായി മെഴ്സിഡസ് ബെന്‍സ് ഇന്ത്യ എംഡി ഡോ തോമസ് വെബര് അറിയിച്ചു‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :