ന്യൂഡല്‍ഹി|
WEBDUNIA|
Last Modified ശനി, 9 ജനുവരി 2010 (17:29 IST)
PRO
ഇക്കൊല്ലത്തെ വാര്‍ഷിക ബജറ്റ് രണ്ട് ദിവസം മുന്‍പ് അവതരിപ്പിച്ചേക്കും. ബജറ്റ് അവതരിപ്പിക്കേണ്ടുന്ന ഫെബ്രുവരി 28 ന് ഞായറാഴ്ചയായതിനാലാണിത്. ഇരുപത്തിയാറിനാകും ബജറ്റ് അവതരിപ്പിക്കുകയെന്ന് ധനകാര്യമന്ത്രി പ്രണബ് കുമാര്‍ മുഖര്‍ജി പറഞ്ഞു.
സ്വവസതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കായി നല്‍കിയ ഉച്ചഭക്ഷണ വിരുന്നിന്‍റെ ഭാഗമായി സംസാരിക്കുകയായിരുന്നു പ്രണബ് മുഖര്‍ജി. ഫെബ്രുവരി ഇരുപത്തിയെട്ടിനാണ് ബജറ്റ് പാര്‍ലമെന്‍റില്‍ അവതരിപ്പിക്കേണ്ടിയിരുന്നത്. എന്നാല്‍ ഈ ദിവസം ഞായറാഴ്ചയാണ്. ഇരുപത്തിയേഴിനാകട്ടെ മുഹമ്മദ് നബിയുടെ ജന്‍മദിനം പ്രമാണിച്ച് സര്‍ക്കാര്‍ അവധിയുമാണ്. അതുകൊണ്ടുതന്നെ ഇരുപത്തിയാറിന് ബജറ്റ് അവതരിപ്പിക്കേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു.
എന്നാല്‍ തീയതി അന്തിമമായി തീരുമാനിക്കപ്പെട്ടിട്ടില്ല. ഇതിന് മന്ത്രിസഭയുടെ അനുമതി ലഭിക്കേണ്ടതുണ്ടെന്ന് പ്രണബ് മുഖര്‍ജി പറഞ്ഞു. സാമ്പത്തിക രംഗം പൊതുവെ ഉണര്‍വ്വ് പ്രകടമാക്കുന്നുണ്ടെന്ന് മറ്റൊരു ചോദ്യത്തിന് മറുപടിയായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.