ഫുഡ് സെക്യൂരിറ്റി ഓര്‍ഡിനന്‍സ് പരിഗണിക്കുന്നത് കേന്ദ്ര മന്ത്രിസഭാ യോഗം മാറ്റിവച്ചു
ന്യൂഡല്‍ഹി|
WEBDUNIA|
PRO
ഭക്ഷ്യസുരക്ഷാ ബില്‍ നടപ്പാക്കുന്നതിനുള്ള ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കുന്നതു കേന്ദ്രമന്ത്രിസഭ മാറ്റി വച്ചു. പ്രതിപക്ഷം സഹകരിച്ചാല്‍ ബില്‍ ചര്‍ച്ച ചെയ്യുന്നതിനു പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കുമെന്നു ധനമന്ത്രി പി ചിദംബരം അറിയിച്ചു.
ഓര്‍ഡിനന്‍സിനെതിരേ ശക്തമായ എതിര്‍പ്പ് ഉയര്‍ന്ന സാഹചര്യത്തിലാണിത്. ഭക്ഷ്യ സുരക്ഷാ ബില്‍ തയാറാണെന്നും പ്രത്യേക പാര്‍ലമെന്‍റ് സമ്മേളനം വിളിച്ച് ഇതു പാസാക്കുമെന്നുമാണ് ചിദംബരം പറഞ്ഞത്.
നേരത്തേ പാര്‍ലമെന്‍റിന്‍റെ രണ്ടു സെഷനുകളിലും ബില്‍ പാസാക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞിരുന്നില്ല. പ്രതിപക്ഷം സഭാ നടപടികള്‍ തടസപ്പെടുത്തിയതാണ് ഇതിനു കാരണമെന്നാണ് സര്‍ക്കാര്‍ ആരോപിച്ചത്. ഈ സാഹചര്യത്തിലാണ് ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തിയത്.
എന്നാല്‍ സര്‍ക്കാരിനെ പുറമെ നിന്നു പിന്തുണയ്ക്കുന്ന സമാജ് വാദി പാര്‍ട്ടി (എസ് പി)ബില്ലിനെ എതിര്‍ത്തു രംഗത്തു സാഹചര്യത്തിലാണ് ഓര്‍ഡിനന്‍സ് അംഗീകരിക്കുന്ന തീരുമാത്തില്‍ നിന്നു കേന്ദ്രമന്ത്രിസഭ പിന്‍വാങ്ങിയിരിക്കുന്നത്.