പ്രവാസികള്‍ നാട്ടിലേക്കെത്തിച്ചത് 4.77 ലക്ഷം കോടി രൂപ
വാഷിംഗ്ണ്‍|
WEBDUNIA|
PRO
വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്നവരുടെ പണം നേടുന്ന രാജ്യങ്ങളില്‍ ഇന്ത്യ ആഗോള തലത്തില്‍ ഒന്നാം സ്ഥാനത്തെത്തി. നടപ്പു വര്‍ഷത്തെ ആദ്യ ഒന്‍പതു മാസങ്ങളില്‍ വിദേശ ഇന്ത്യക്കാര്‍ നാട്ടിലേക്കയച്ചത് 7,100 കോടി (4.77 ലക്ഷം കോടി) ഡോളര്‍. ഇതോടെ വിദേശനാണ്യ വരുമാനത്തിന്റെ കാര്യത്തില്‍ ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ് ഇന്ത്യ.
ലോകബാങ്കിന്റെ ഏറ്റവും പുതിയ കണക്കാണിത്. 6,000 കോടി ഡോളറുമായി ചൈനയാണ് രണ്ടാം സ്ഥാനത്ത്. ഫിലിപ്പീന്‍സ് (2,600 കോടി ഡോളര്‍ ), മെക്‌സികോ (2,200 കോടി ഡോളര്‍ ), നൈജീരിയ (2,100 കോടി ഡോളര്‍ ), ഈജിപ്ത് (2,000 കോടി ഡോളര്‍ ) എന്നീ രാജ്യങ്ങളാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍ .
ആഗോള തലത്തിലെ പ്രവാസി പണമൊഴുക്ക് 2016 ൽ 70,700 കോടി ഡോളറാകുമെന്ന്(44 ലക്ഷം കോടി രൂപ) ലോക ബാങ്ക് വിലയിരുത്തുന്നു.