രാജ്യത്തെപൊതുമേഖലാ എണ്ണക്കമ്പനികളായ ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ എന്നിവയുടെ യോഗം ചേരുന്നു. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വില വര്‍ധിക്കുന്ന സാഹചര്യത്തില്‍ പെട്രോള്‍ വില ലിറ്ററിന് ഒരു രൂപ വര്‍ധിപ്പിക്കാന്‍ യോഗത്തില്‍ തീരുമാനമുണ്ടാകും.
അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വില ഉയരുന്ന സാഹചര്യത്തില്‍ ഇന്ധനവില വര്‍ധിപ്പിക്കാതെ മുന്നോട്ട് പോകാന്‍ കഴിയില്ലെന്നാണ് എണ്ണക്കമ്പനികളുടെ വിശദീകരണം. നിലവില്‍ 1 രൂപ 32 പൈസ നഷ്ടത്തിലാണ് പെട്രോള്‍ വില്‍ക്കുന്നതെന്നും കമ്പനികള്‍ അവകാശപ്പെടുന്നു. ഈ സാഹചര്യത്തില്‍ പെട്രോള്‍ വില ലിറ്ററിന് 1 രൂപ വര്‍ധിപ്പിക്കാനാണ് നീക്കം.