മുംബൈ|
WEBDUNIA|
Last Modified ചൊവ്വ, 28 ജൂലൈ 2009 (16:50 IST)
വാതക കരാറില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിനെ സഹായിക്കുന്ന സമീപനമാണ് പെട്രോളിയം മന്ത്രാലയം കൈക്കൊള്ളുന്നതെന്ന് അനില്‍ അംബാനി ആരോപിച്ചു. മന്ത്രാലയത്തിന്‍റെ നിലപാട് ആര്‍ഐഎല്ലിന് അമിത ലാഭം ഉണ്ടാക്കാന്‍ മാത്രമേ ഉപകരിക്കുകയുള്ളൂ എന്നും അനില്‍ പറഞ്ഞു.
ഈ നില തുടര്‍ന്നാല്‍ കരാറില്‍ നിന്ന് പിന്‍വാങ്ങുമെന്ന് അനില്‍ ഭീഷണി മുഴക്കി. വില ഉയര്‍ത്തുകയാണെങ്കില്‍ 99 ശതമാനം ലാഭം ആര്‍ഐഎല്ലിന് ലഭിക്കുമ്പോള്‍ ഒരു ശതമാനം ലാഭം മാത്രമാണ് സര്‍ക്കാരിനുമാണ് ലഭിക്കുക. 2.34 ഡോളര്‍ നിരക്കില്‍ വാതകം ലഭ്യമാക്കുന്ന തരത്തില്‍ കരാറിലേര്‍പ്പെടനാണ് ആര്‍ഐഎല്ലിനും ആര്‍എന്‍ആര്‍എല്ലിനും ബോംബൈ ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. കേസ് ഇപ്പോള്‍ സുപ്രീംകോടതിയിലാണ്.
കേസില്‍ പെട്രോളിയം മന്ത്രാലയം എകപക്ഷീയമായ നിലപാടാണ് കൈക്കൊള്ളുന്നതെന്ന് അനില്‍ ആരോപിച്ചു. മന്ത്രാലയത്തിന്‍റെ അനാവശ്യമായ ഇടപെടല്‍ രാജ്യത്തേക്കുള്ള വിദേശ നിക്ഷേപത്തെ സാരമായി ബാധിക്കും. കേസ് വലിച്ചിഴയ്ക്കുന്നതിലാണ് ആര്‍ഐഎല്ലിന് താല്‍പര്യമെന്നും അനില്‍ തുറന്നടിച്ചു.