പൃഥ്വിയുടെ പാട്ടുകളേക്കാള്‍ വില അനൂപിന്റെ ഗാനങ്ങള്‍ക്ക്!

WEBDUNIA|
PRO
PRO
അനൂപ് മേനോന്‍ നായകനാകുന്ന നമുക്ക് പാര്‍ക്കാന്‍ എന്ന ചിത്രത്തിന്റെ ഓഡിയോ അവകാശത്തിന് റെക്കോര്‍ഡ് വില. ഈ ചിത്രത്തിലെ ഗാനങ്ങളുടെ അവകാശം 13 ലക്ഷം രൂപയ്ക്കാണ് സത്യം ഓഡിയോസ് സ്വന്തമാക്കിയത്. ഈ വിഭാഗത്തില്‍ പൃഥ്വിരാജിന്റെ ഉറുമിയെ ആണ് അനൂപ് ചിത്രം പിന്നിലാക്കിയിരിക്കുന്നത്. ഉറുമിയിലെ ഗാനങ്ങളുടെ അവകാശത്തിന് 10 ലക്‍ഷം രൂപയായിരുന്നു ലഭിച്ചിരുന്നത്.

രതീഷ് വേഗയാണ് നമുക്ക് പാര്‍ക്കാന്‍ എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത്. രതീഷ് വേഗയും അനൂപ് മേനോനും മുമ്പ് ഒന്നിച്ച ബ്യൂട്ടിഫുള്‍ എന്ന ചിത്രത്തിലെ ഗാനങ്ങള്‍ സൂപ്പര്‍ ഹിറ്റായിരുന്നു. ഇതാണ് ഇരുവരും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിലെ ഗാനങ്ങളുടെ അവകാശത്തിന് വന്‍ വില ലഭിക്കാന്‍ കാരണമായത്. ബ്യൂട്ടിഫുളിലെ ഗാനങ്ങള്‍ക്ക് രണ്ട് ലക്‍ഷം രൂപ മാത്രമായിരുന്നു ലഭിച്ചിരുന്നത്.

അടുത്തിടെ പുറത്തിറങ്ങിയ 22 ഫീമെയില്‍ കോട്ടയത്തിലെ ഗാനങ്ങളുടെ അവകാശത്തിന് മോശമല്ലാത്ത വില ലഭിച്ചിരുന്നു. 5.45 ലക്ഷം രൂപയാണ് ഈ ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ലഭിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :