ഡല്‍ഹിയില്‍ ഒബിസി സംവരണം 27% ആയി വര്‍ധിപ്പിച്ചു

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
ഉന്നതവിദ്യാഭ്യാസത്തിലെ ഒ ബി സി സംവരണം 27 ശതമാനമായി ഡല്‍ഹി സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. നേരത്തെയിത് 21 ശതമാനമായിരുന്നു.

ഇതോടെ ഉന്നതവിദ്യാഭ്യാസസ്‌ഥാപനങ്ങളിലെ ആകെ സംവരണം 49.5 ശതമാനമായി. എസ്‌ സി വിഭാഗത്തിന്‌ 15 ശതമാനവും എസ്‌ ടി വിഭാഗത്തിന്‌ 7.5 ശതമാനവുമാണ്‌ സംവരണം.

മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന്റെ അധ്യക്ഷതയില്‍ കൂടിയ മന്ത്രിസഭായോഗമാണ്‌ ഒ ബി സി സംവരണം ഉയര്‍ത്താന്‍ തീരുമാനിച്ചത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :