മുസ്ലീം സംവരണം; മറ്റൊരു കേന്ദ്രമന്ത്രി കൂടി വിവാദത്തില്‍

ഫറൂഖാബാദ്| WEBDUNIA| Last Modified വ്യാഴം, 16 ഫെബ്രുവരി 2012 (17:17 IST)
തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ മുസ്ലീം ഉപസംവരണം നടത്തുമെന്ന പ്രസംഗം നടത്തുകയും തെരഞ്ഞെടുപ്പ് കമ്മിഷന്റെ ശാസന ഏറ്റുവാങ്ങുകയും ചെയ്ത് സല്‍മാന്‍ ഖുര്‍ഷിദിന് പിന്നാലെ മറ്റൊരു മന്ത്രി കൂടി ഇതേ വിവാദത്തില്‍പ്പെട്ടിരിക്കുന്നു. മുസ്ലീങ്ങള്‍ക്ക് സംവരണം ഉയര്‍ത്തുക തന്നെ ചെയ്യുമെന്നും ഇത് പ്രഖ്യാപിച്ചതിന് തെരഞ്ഞെടുപ്പ് കമ്മിഷനെ തനിക്കെതിരെ നടപടിയെടുക്കാന്‍ വെല്ലുവിളിക്കുന്നെന്നും കേന്ദ്രമന്ത്രി ബേണി പ്രസാദ് വര്‍മ്മ.

നേരത്തെ വിവാദ നായകനായ സല്‍മാന്‍ ഖുര്‍ഷിദ്, ദിഗ്‌വിജയ്സിംഗ് എന്നിവരുടെ സാന്നിധ്യത്തിലാന് ബേണി പ്രസാദ് വെല്ലുവിളി പ്രഖ്യാപനം നടത്തിയത്. ഖുര്‍ഷിദിനെ വിവാദമുണ്ടായപ്പോള്‍ പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസ് പോലും തയ്യാറായിരുന്നില്ല. പ്രശ്നം വഷളായി മന്ത്രിസ്ഥാനം പോകുമെന്നായപ്പോഴാണ് ഖുര്‍ഷിദ് മാപ്പ് പറഞ്ഞ് തടിയൂരിയത്.
പ്രശ്‌നം ഗുരുതരമാകുമെന്ന പൂര്‍ണ വിശ്വാസത്തോടെയാണ് ബേണി പ്രസാദ് ഇപ്പോള്‍ ഈ പ്രഖ്യാപനവുമായി രംഗത്തെത്തിയത്. ഭരണഘടന സ്ഥാപനങ്ങള്‍ മാനിക്കണമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു. ഇതുപാലിക്കാതെ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവിന്റെ സാന്നിധ്യത്തിലായിരുന്നു ബേണി പ്രസാദിന്റെ വിവാദ പ്രസ്‌താവന.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :