നിലവാരമില്ലാത്ത മരുന്ന്: റാന്‍ബാക്സിക്ക് നോട്ടീസ്

ന്യൂഡല്‍ഹി| WEBDUNIA| Last Modified വെള്ളി, 14 മാര്‍ച്ച് 2014 (15:11 IST)
PRO
PRO
ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ വിതരണം ചെയ്ത സംഭവത്തില്‍ മരുന്നു നിര്‍മാതാക്കളായ റാന്‍ബാക്സി കമ്പനിക്കും കേന്ദ്ര സര്‍ക്കാരിനും സുപ്രീംകോടതി നോട്ടീസ് അയച്ചു. ഗുണനിലവാരമല്ലാത്ത മരുന്ന് വിതരണം ചെയ്ത റാന്‍ബാക്സിയുടെ ലൈസന്‍സ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്പര്യ ഹര്‍ജിയിലാണ് നോട്ടീസ്.

ഇതേക്കുറിച്ച് സിബിഐ അന്വേഷണം നടത്തണം എന്നും പൊതുതാല്‍പര്യ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ചീഫ് ജസ്റ്റീസ് പി സദാശിവം അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ വിറ്റതിന് റാന്‍ബാക്സിക്ക് അമേരിക്കയിലെ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ കോടികള്‍ പിഴ ചുമത്തിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :