രാജീവ് വധം: പ്രതികളെ മോചിപ്പിക്കുന്നതിന് സുപ്രീംകോടതി സ്റ്റേ
ന്യൂഡല്‍ഹി|
WEBDUNIA|
PRO
PRO
രാജീവ് ഗാന്ധി വധക്കേസിലെ നാല് പ്രതികളെ മോചിപ്പിക്കുന്നത് സുപ്രീംകോടതി സ്റ്റേ ചെയ്തു. നടപടി ക്രമങ്ങള്‍ പാലിക്കാതെ പ്രതികളെ മോചിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ അനാവശ്യ തിടുക്കം കാട്ടുകയാണെന്നും ഇത് നിയമവിരുദ്ധമാണെന്നും കോടതി നിരീക്ഷിച്ചു. മാര്‍ച്ച് ആറിന് കേസില്‍ വിശദമായ വാദം നടക്കും. മുരുഗന്‍, ശാന്തന്‍, പേരറിവാളന്‍, നളിനി എന്നിവരെ വിട്ടയക്കുന്നതാണ് തടഞ്ഞത്.
തമിഴ്‌നാട് സര്‍ക്കാരിനും നാല് പ്രതികള്‍ക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. പ്രതികളെ വിട്ടയക്കാനുള്ള തമിഴ്നാടിന്റെ നീക്കം തടയണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ സാമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് ഉത്തരവ്.
സുപ്രീംകോടതി വധശിക്ഷ ജീവപര്യന്തമായി കുറച്ച മുരുഗന്‍, ശാന്തന്‍, പേരറിവാളന്‍ എന്നിവരെയും ഒപ്പം നളിനി, റോബര്‍ട്ട് പയസ്, ജയചന്ദ്രന്‍, രവിചന്ദ്രന്‍ എന്നിവരെയും മോചിപ്പിക്കാനായിരുന്നു തമിഴ്നാട് സര്‍ക്കാരിന്റെ ശ്രമം.