ടിസിഎസിന്റെ അറ്റാദായത്തില്‍ വര്‍ധന

മുംബൈ| WEBDUNIA|
PRO
PRO
സോഫ്റ്റ്വെര്‍ കമ്പനിയായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വിസിന്റെ ( ടിസിഎസ്) അറ്റാദായത്തില്‍ വര്‍ധനവ്. ഇന്ത്യയിലെ ഏറ്റവും വലിയ സോഫ്റ്റ്‌വേര്‍ കമ്പനിയാണ് ടിസിഎസ്. മാര്‍ച്ചില്‍ അവസാനിച്ച നാലാംപാദ അറ്റാദായത്തില്‍ കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച്‌ 51.5 ശതമാനം വര്‍ധിച്ച് 5297 കോടി രൂപയായി അറ്റാദായം കൂടിയിട്ടിട്ടുണ്ട്.

കമ്പനിയുടെ വരുമാനം 31.2 ശതമാനം വര്‍ധിച്ച് 21,551 കോടിയായി ഉയര്‍ന്നു. കഴിഞ്ഞവര്‍ഷം കമ്പനിയുടെ വരുമാനം 16,439.09 കോടി രൂപയായിരുന്നു. കമ്പനിയുടെ അറ്റാദായം ഉയര്‍ന്ന സാഹചര്യത്തില്‍ ഓഹരിക്ക്‌ 32 രൂപ ലാഭവിഹിതവും ടിസി‌എസ് പ്രഖ്യാപിച്ചിട്ടുണ്ട്.

നാലാംപാദത്തില്‍ 9751 ജീവനക്കാരെ പുതുതായി എടുത്തു. കഴിഞ്ഞ സാമ്പത്തികവര്‍ഷം പുതിയ ജീവനക്കാര്‍ 24,268 ആണ്‌. മൊത്തം ജീവനക്കാര്‍ 300,464. എന്നാല്‍ കമ്പനി കാര്യമായ വളര്‍ച്ച നേടിയത്‌ യൂറോപ്പ്‌, ബ്രിട്ടന്‍, അമേരിക്ക എന്നിവിടങ്ങളിലാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :