ഇന്ത്യയിലെ മികച്ച കമ്പനികളില്‍ ഒന്നാം സ്ഥാനം ടിസിഎസിന്

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
ഇന്ത്യയിലെ മികച്ച കമ്പനികളില്‍ ഒന്നാം സ്ഥാനം ടിസിഎസിന്. ടാറ്റയുടെ ഐടി സ്ഥാപനമാണ് ടിസിഎസ്. ഫോര്‍ച്യൂണ്‍ മാഗസിന്‍ പുറത്തിറക്കിയ രാജ്യത്തെ പത്ത് മികച്ച ഇന്ത്യന്‍ കമ്പനികളുടെ പട്ടികയിലാണ് ടിസിഎസിന് ഒന്നാം സ്ഥാനം ലഭിച്ചത്. 16 മേഖലകളില്‍ നിന്നായി 493 കമ്പനികളെ പഠനവിധേയമാക്കിയതിലാണ് ടിസി‌എസിന് ഒന്നാം സ്ഥാനം കിട്ടിയത്.

ഫോര്‍ച്യൂണ്‍ മാഗസിന് വേണ്ടി പഠനം നടത്തിയത് ഗ്ലോബല്‍ മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്‍സിയായ ഹായ് ഗ്രൂപ്പാണ്. നേതൃപാടവവും ഓഹരി മൂല്യവുമാണ് മികച്ച കമ്പനികളെ തെരഞ്ഞെടുക്കാന്‍ പ്രധാനമായും മാനദണ്ഡമാക്കിയതെന്ന് ഹായ് ഗ്രൂപ് വ്യക്തമാക്കി. അദ്ദേഹം അവകാശപ്പെട്ടു.

ബഹുരാഷ്ട്ര കമ്പനിയായ ഹിന്ദുസ്ഥാന്‍ യൂണിലിവറാണ് പട്ടികയില്‍ രണ്ടാമത്. മൂന്നാം സ്ഥാനം ഐടിസിയും ഇന്‍ഫോസിസും പങ്കിട്ടു. , എല്‍ ആന്‍ഡ് ടി, ടാറ്റാ സ്റ്റീല്‍, ഒഎന്‍ജിസി, മാരുതി സുസുകി, ഐസിഐസിഐ ബാങ്ക് എന്നിവയാണ് പട്ടികയില്‍ ഇടം പിടിച്ച മറ്റു കമ്പനികള്‍.

കഴിഞ്ഞ വര്‍ഷത്തെ ജേതാവായ ടാറ്റാ സ്റ്റീലിനെ പിന്തള്ളിയാണ് ടാറ്റയുടെ തന്നെ ഐടി കണ്‍സള്‍ട്ടന്‍സി സര്‍വീസ് കമ്പനിയായ ടിസിഎസ് ഒന്നാമതെത്തിയത്. കോര്‍പറേറ്റ് പരിപാലനം, സാമ്പത്തിക ഭദ്രത, നേതൃപാടവം എന്നിവ അടിസ്ഥാനമാക്കി നടത്തിയ പഠനത്തില്‍ ടിസിഎസ് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :