എസ്തര്‍ വധം: നാല് ഓട്ടോ ഡ്രൈവര്‍മാര്‍ കസ്റ്റഡിയില്‍

മുംബൈ| WEBDUNIA|
PRO
PRO
ഇരുപത്തിമൂന്നുകാരിയായ ഐടി വിദഗ്ധ എസ്തര്‍ അനുഹ്യയെ കൊലപ്പെടുത്തിയ കേസില്‍ നാല് ഓട്ടോ ഡ്രൈവര്‍മാര്‍ പൊലീസ് കസ്റ്റഡിയില്‍. ക്രിമിനല്‍ പശ്ചാത്തലമുള്ളതും കുറ്റവാളികളെന്ന് സംശയിക്കുന്നവരെയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. സംഭവം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും പ്രതികളെ കണ്ടത്തൊത്തതില്‍ പ്രതിഷേധിച്ച് മുംബൈയില്‍ വന്‍ പ്രതിഷേധ പ്രകടനം നടന്നിരുന്നു.

സോഫ്റ്റ്വെയര്‍ കമ്പനിയായ ടിസിഎസില്‍ ജോലി ചെയ്തിരുന്ന എസ്തര്‍ അനുഹ്യയുടെ മൃതദേഹം ജനുവരി 16 നാണ് അഴുകിയ നിലയില്‍ നഗര പ്രാന്തപ്രദേശത്ത് കണ്ടെത്തിയത്. ക്രിസ്മസ് അവധി ചെലവഴിച്ച ശേഷം വിജയവാഡയിലെ വീട്ടില്‍നിന്ന് ജനുവരി നാലിന് മുംബൈയിലേക്ക് മടങ്ങിയതാണ് എസ്തര്‍.

യുവതി ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടെന്ന് വ്യക്തമായിരുന്നു. വിശദ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഇതുവരെ ലഭ്യമായിട്ടില്ല. എസ്തറിന്‍െറ ലാപ്ടോപ്പ് പൊലീസിന് ഇതുവരെ കണ്ടത്തൊനായിട്ടില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :