ഖേല്‍ക്കര്‍ കമ്മീഷന്‍ ശുപാര്‍ശകള്‍ സര്‍ക്കാര്‍ അംഗീകരിച്ചു

ന്യൂ‌ഡല്‍ഹി| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:35 IST)
PRO
PRO
രാജ്യത്ത് വര്‍ദ്ധിച്ച് വരുന്ന ധനക്കമ്മി കുറയ്ക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച വിജയ് ഖേല്‍ക്കര്‍ അദ്ധ്യക്ഷനായ സമിതിയുടെ ശുപാര്‍ശകള്‍ അംഗീകരിച്ചതായി ധനമന്ത്രി പി ചിദംബരം പറഞ്ഞു. ധനക്കമ്മി ക്രമാതീതമായി ഉയരുന്നത് അംഗീകരിക്കാനാവില്ലെന്ന് ചിദംബരം പറഞ്ഞു.

2011​-12 സാമ്പത്തിക വര്‍ഷത്തെ ധനക്കമ്മി 5.3 ശതമാനം ആണ്. 2017ആകുന്നതോടെ മൊത്ത ആഭ്യന്തര ഉല്പാദനത്തിന്റെ മൂന്നു ശതമാനമായി ധനക്കമ്മി കുറയ്ക്കണം. ഇതിന് കഴിഞ്ഞില്ലെങ്കില്‍ ആഗോള തലത്തില്‍ ഇന്ത്യയുടെ റേറ്റിംഗ് താഴും. ഇത് നിക്ഷേപ സാദ്ധ്യതകള്‍ക്ക് മങ്ങലേല്പിക്കുമെന്നും ചിദംബരം ചൂണ്ടിക്കാട്ടി.

രജ്യത്ത് സമ്പദ് വളര്‍ച്ച ഉണ്ടകണമെങ്കില്‍ ധനകമ്മി കുറച്ചേ മതിയാകു. പണപ്പെരുപ്പം പിടിച്ചു നി‍ര്‍ത്തുന്നതിനും ഇത് സഹായിക്കും. പ്രത്യക്ഷ നികുതി കോഡ് സംബന്ധിച്ച് പരിശോധന നടത്തി വരികയാണ്. ഉടന്‍ തന്നെ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :