കിംഗ്‌ഫിഷറിന് വായ്പയില്ലെന്ന് ബാങ്കുകള്‍

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുള്ള കിംഗ്‌ഫിഷര്‍ എയര്‍ലൈന്‍സിന് പുതിയ ലോണുകള്‍ അനുവദിക്കുന്നുവെന്ന വാര്‍ത്തകള്‍ ബാങ്കുകള്‍ നിഷേധിച്ചു. ലോണ്‍ നല്‍കാന്‍ തയ്യാറല്ലെന്ന് 13 ബാങ്കുകള്‍ അടങ്ങിയ കണ്‍സോര്‍ഷ്യം അറിയിച്ചെന്ന് പ്രമുഖ ബിസിനസ് പത്രമണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കിംഗ്ഫിഷന് ലോണ്‍ നല്‍കില്ലെന്ന് ചെയര്‍മാന്‍ പ്രദീപ് ചൌധരി പറഞ്ഞതായി പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. സ്‌റ്റേറ്റ്‌ ബാങ്ക്‌ ഇന്ത്യയുടെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യം ഹ്രസ്വകാല വായ്‌പ അനുവദിക്കുന്ന കാര്യം സജീവമായി പരിഗണിക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.

അതേസമയംം കിംഗ്‌ഫിഷര്‍ കമ്പനി പുതുക്കിയ വിമാന സമയക്രമം ഡയറക്‌ടറേറ്റ്‌ ജനറല്‍ ഓഫ്‌ സിവില്‍ ഏവിയേഷന്‍സിനെ അറിയിച്ചു. 28 വിമാനങ്ങള്‍ ഉപയോഗിച്ച്‌ ദിവസം 170 സര്‍വീസ്‌ നടത്തും വിധമാണു സമയക്രമം പുനഃക്രമീകരിച്ചിരിക്കുന്നത്‌. കിംഗ്‌ഫിഷറിന്റെ 64 വിമാനങ്ങളില്‍ 28 എണ്ണം മാത്രമാണ്‌ ഇപ്പോള്‍ സര്‍വീസ്‌ നടത്തുന്നത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :