മാരിയട്ട് സ്വന്തമാക്കാന്‍ സഹാറാ ഗ്രൂപ്പ്

ലണ്ടന്‍| WEBDUNIA| Last Modified തിങ്കള്‍, 30 ജനുവരി 2012 (14:24 IST)
ബ്രിട്ടനിലെ പ്രമുഖ ഹോട്ടല്‍ ശൃംഖലയായ 'മാരിയട്ട്' സ്വന്തമാക്കാന്‍ ഇന്ത്യന്‍ കോടീശ്വരന്‍ സുബ്രതാ റോയി
രംഗത്ത്. റോയല്‍ ബാങ്ക് ഓഫ് സ്‌കോട്ട്‌ലന്‍ഡിന്റെ നിയന്ത്രണത്തിലുള്ള 'മാരിയട്ട്' ലേലത്തില്‍ സ്വന്തമാക്കാന്‍ സഹാറാ ഗ്രൂപ്പ് ഉടമയായ സുബ്രതാ റോയി രംഗത്തുണ്ടെന്ന് സണ്‍ ഡേ ടൈംസ് ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

'മാരിയട്ട്' സ്വന്തമാക്കാന്‍ 5,808 കോടി നല്‍കാന്‍ തയ്യാറായാണ് സുബ്രതാ റോയി രംഗത്തെത്തിയിരിക്കുന്നത്.
ലണ്ടനിലെ പ്രമുഖ ഹോട്ടലായ ഗ്രോസ്വെനോര്‍ ഹൗസ് സുബ്രതാ റോയിയുടെ ഉടമസ്ഥതയിലാണ്. 3,275 കോടി രൂപയ്ക്കാണ് സുബ്രതാ റോയ് ഗ്രോസ്വെനോര്‍ ഹൗസ് ഹോട്ടല്‍ സ്വന്തമാക്കിയത്.

മാരിയട്ട് ലേലത്തില്‍ സ്വന്തമാക്കാന്‍ ഇന്ത്യന്‍ വ്യവസായഗ്രൂപ്പായ ബ്ലൂ പോസ്റ്റും അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റിയും രംഗത്തെത്തിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :