9/11 ഭീതിയില്‍ വിവേചനം നേരിടുന്നു: മുസ്ലീം പൈലറ്റ്

ലണ്ടന്‍| WEBDUNIA| Last Modified തിങ്കള്‍, 30 ജനുവരി 2012 (16:20 IST)
സെപ്തംബര്‍ 11 മാതൃകയില്‍ ഭീകരാക്രമണം നടത്തുമെന്ന് ഭയന്ന് പ്രമുഖ ബ്രിട്ടിഷ് വിമാനക്കമ്പനിയുടെ മേലുദ്യോഗസ്ഥര്‍ തന്നെ സംശയിച്ചതായി മുസ്ലീം പൈലറ്റ്. ലണ്ടന്‍ സ്വദേശിയാണ് പൈലറ്റ്. എന്നാല്‍ വിമാനക്കമ്പനിയുടെ പേരും പൈലറ്റിനേക്കുറിച്ചുള്ള വിവരങ്ങളും പുറത്തുവിട്ടിട്ടില്ല.

അതേസമയം വിമാനം ഉപയോഗിച്ച് ആക്രമണം നടത്താനുള്ള ആലോചനയിലായിരുന്നു ഈ പൈലറ്റ് എന്ന് വിമാനക്കമ്പനിയെ ഉദ്ധരിച്ച് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആരോപണവിധേയരായ രണ്ട് തീവ്രവാദികളുമായി പൈലറ്റിന് ബന്ധമുണ്ടെന്ന് തെളിഞ്ഞത് മൂലമാണ് ഇയാളെക്കുറിച്ച് സംശയങ്ങള്‍ ഉടലെടുത്തത്. ഈ തീവ്രവാദികളെ മുമ്പ് ഭീകരവാദ നിയമപ്രകാരം പിടികൂടിയിരുന്നു. ഇതില്‍ ഒരാളെ കേസില്‍ നിന്ന് ഒഴിവാക്കി. മറ്റേയാളെ കോടതി കുറ്റവിമുക്തനാക്കുകയും ചെയ്തിരുന്നു.

ഇസ്ലാമിക സംഘടനയായ ഹിസ്ബ് ഉത്-താഹ്‌രിറിന്റെ സജീവ പ്രവര്‍ത്തകരാണ് പൈലറ്റും ഇയാളുടെ സഹോദരനും. വിമാനം പറത്തി കെട്ടിടങ്ങള്‍ ഇടിച്ച് തകര്‍ക്കാന്‍ താന്‍ ശ്രമിക്കുമെന്ന് അധികൃതര്‍ സംശയിച്ചിരുന്നതായി പൈലറ്റ് പറഞ്ഞു. തന്റെ മതത്തില്‍പ്പെട്ട മറ്റ് ചിലര്‍ ഇങ്ങനെ ചെയ്തത് മൂലമാണ് അവര്‍ തന്നേയും സംശയിച്ചതെന്നും ഇയാള്‍ പറയുന്നു.

മതത്തിന്റേയും വര്‍ഗത്തിന്റേയും പേരില്‍ തന്നോട് വിവേചനം കാട്ടുകയാണ് എന്നാണ് പൈലറ്റ് ആരോപിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :