ന്യൂഡല്‍ഹി|
WEBDUNIA|
Last Modified വെള്ളി, 27 ഓഗസ്റ്റ് 2010 (09:12 IST)
രാജ്യത്തെ കയര്‍ കയറ്റുമതിയില്‍ വന്‍ കുതിപ്പ്. നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ജൂലൈയില്‍ അവസാനിച്ച കണക്കുകള്‍ പ്രകാരം കയര്‍ കയറ്റുമതി 65 ശതമാനം കണ്ട് വര്‍ധിച്ചിട്ടുണ്ട്. ഇക്കാലയളവില്‍ ഇന്ത്യയില്‍ 24,809 ടണ്‍ കയറാണ് കയറ്റി അയച്ചത്. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 20,874 ടണ്ണായിരുന്നു കയറ്റുമതി ചെയ്തിരുന്നതെന്ന് കയര്‍ ബോര്‍ഡ് അറിയിച്ചു.
കയര്‍ ബോര്‍ഡിന്റെ കണക്കു പ്രകാരം മൂല്യം അടിസ്ഥാനമാക്കിയുള്ള കയറ്റുമതി ജൂലൈയില്‍ 60.43 കോടിയാണ്. 2009 വര്‍ഷത്തില്‍ ഇത് 66 കോടി രൂപയായിരുന്നു. നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ആദ്യ നാലു മാസത്തിനുള്ളില്‍ 264 കോടി രൂപയുടെ കയറ്റുമതി നടന്നു. മുന്‍വര്‍ഷം ഇത് 226.33 കോടിയായിരുന്നു. ആദ്യ നാലു മാസത്തിനുള്ളില്‍ 120,712 ടണ്‍ കയര്‍ കയറ്റുമതി ചെയ്തു.
ലോകത്ത് ഏറ്റവും അധികം കയറുത്പന്നങ്ങള്‍ കയറ്റി അയയ്ക്കുന്ന രാജ്യം ഇന്ത്യയാണ്. രണ്ടാമതായി ശ്രീലങ്കയുമാണ്. ആഗോള വിപണിയിലെ 90 ശതമാനം കയറും ഇന്ത്യ, ശ്രീലങ്കയില്‍ നിന്നുമാണ് കയറ്റുമതി ചെയ്യുന്നത്. ലോകത്തിലെ മൊത്തം കയര്‍ ഉത്പാദനം 3,50,000 ടണ്ണാണ്.
കേരളം, തമിഴ്നാട്, ആന്ധ്ര പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണു കയര്‍ ഉത്പന്നങ്ങള്‍ കൂടുതല്‍ കയറ്റുമതി ചെയ്യുന്നത്.