കൊല്‍ക്കത്ത|
WEBDUNIA|
Last Modified തിങ്കള്‍, 26 ജൂലൈ 2010 (20:44 IST)
സന്തോഷ് ട്രോഫി ഫുട്ബോളില്‍ കേരളം പ്രീ ക്വാര്‍ട്ടറില്‍ കടന്നു. അസമിനെ രണ്ടിനെതിരെ അഞ്ചു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് കേരളം പ്രീ ക്വാര്‍ട്ടറിലെത്തിയത്. സാള്‍ട്ട്‌ലേക് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പാകപ്പിഴകള്‍ ഏറെയുണ്ടായെങ്കിലും അസമിനെ തളയ്ക്കുന്നതില്‍ കേരളം വിജയിച്ചു.
കളി തുടങ്ങുന്നതിന് മുമ്പ് അസം തന്നെയായിരുന്നു വിജയസാധ്യത കല്‍പ്പിച്ചിരുന്ന ടീം. രണ്ടു ടീമുകളും രണ്ടു വിജയം വീതം നേടിയിരുന്നെങ്കിലും ഗോള്‍ നിലയില്‍ അസമായിരുന്നു മുന്നില്‍ നിന്നിരുന്നത്. രണ്ട് കളിയില്‍ നിന്ന് അസം 17 ഗോള്‍ നേടിയപ്പോള്‍ കേരളം 13 ഗോള്‍ മാത്രമായിരുന്നു അടിച്ചത്. ഇന്നത്തെ വിജയത്തില്‍ കേരളത്തിന്‍റെ ഗോളുകളുടെ എണ്ണം 18 ആയി.
കഴിഞ്ഞ ദിവസം നടന്ന മത്സരങ്ങളില്‍ ഡല്‍ഹിയും ഛത്തീസ്ഗഡും ജയത്തോടെ പ്രീ ക്വാര്‍ട്ടര്‍ സ്ഥാനമുറപ്പിച്ചിരുന്നു. ഡല്‍ഹി മധ്യപ്രദേശിനെ 3-1നും ഛത്തീസ്ഗഡ് ഹരിയാനയെ 5-1നുമാണ് കീഴടക്കിയത്.