കേരളത്തിന് വീണ്ടും കാലിടറി

കൊല്‍ക്കത്ത| WEBDUNIA|
PRO
സന്തോഷ് ട്രോഫിയില്‍ കിരീട പ്രതീക്ഷകളുമായി കൊല്‍ക്കത്തയിലെത്തിയ കേരളത്തിന് വീണ്ടും പ്രീക്വാര്‍ട്ടര്‍ ദുരന്തം. ക്ലസ്റ്ററിലെ അവസാന മത്സരത്തില്‍ അസമിനെ തകര്‍ത്തുവിട്ടതിന്‍റെ ആത്മവിശ്വാസവുമായി കളത്തിലിറങ്ങിയ കേരളത്തെ മിസോറം ആണ് ഏകപക്ഷീയമായ ഒരു ഗോളിന് തറപറ്റിച്ചത്. കഴിഞ്ഞ തവണയും പ്രീക്വാര്‍ട്ടര്‍ കടമ്പ കടക്കാനാവാതെ കേരളം മടങ്ങിയിരുന്നു.

കഴിഞ്ഞ മത്സരത്തില്‍ അസമിനെ ആക്രമണത്തിന്റെ സര്‍വപാഠങ്ങളും പഠിപ്പിച്ച കോച്ച് എം എം ജേക്കബിന്‍റെ കുട്ടികള്‍ക്ക് മിസോറമിനെതിരെ ലക്‍ഷ്യം പിഴച്ചു. ഗോള്‍‌രഹിതമായ ആദ്യ പകുതിയ്ക്ക് ശേഷം രണ്ടാം പകുതിയില്‍ (62 ആം മിനുറ്റില്‍) ബെയ്ക്കൊ കീയാണ് മിസോറാമിന്‍റെ വിജയഗോള്‍ നേടിയത്.

ഗോള്‍ വീണതോടെ ഉണര്‍ന്നു കളിച്ചെങ്കിലും സമനില പിടിക്കാനുള്ള ശ്രമങ്ങളെ മിസോറം പ്രതിരോധം ഉരുക്കുകോട്ട കെട്ടി പ്രതിരോധിച്ചപ്പോള്‍ കേരളത്തിന്‍റെ കുട്ടികള്‍ കണ്ണീരോടെ കളംവിട്ടു. കഴിഞ്ഞ തവണ മഹാരാഷ്ട്രയായിരുന്നു പ്രീക്വാര്‍ട്ടറില്‍ കേരളത്തിന്‍റെ വഴിമുടക്കിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :