കൊല്‍ക്കത്ത|
WEBDUNIA|
Last Modified ഞായര്‍, 25 ജൂലൈ 2010 (09:27 IST)
സന്തോഷ് ട്രോഫി ഫുട്ബാളില്‍ അടുത്ത റൌണ്ടില്‍ കടക്കണമെങ്കില്‍ കേരളത്തിന് ഇനി അസമിനെയും കീഴടക്കണം. സമനില ലഭിച്ചാല്‍ പോലും രക്ഷയില്ല. കഴിഞ്ഞ ദിവസം നടന്ന ക്ലസ്റ്റര്‍ പോരാട്ടത്തില്‍ കേരളം പത്തു ഗോളിന് ഹിമാചല്‍ പ്രദേശിനെ തോല്‍പ്പിച്ചപ്പോള്‍ അസം ഉത്തരാഖണ്ഡിനെ ഏഴു ഗോളുകള്‍ക്ക് തോല്‍പ്പിച്ചു.
ഇതോടെ ഗോള്‍ ശരാശരിയില്‍ അസമാണ് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. രണ്ട് കളിയില്‍ നിന്ന് അസം 17 ഗോള്‍ നേടിയപ്പോള്‍ കേരളം 13 ഗോള്‍ മാത്രമാണ് അടിച്ചത്. ഹിമാചലിനെതിരെ ഒ കെ ജാവേദ് ഹാട്രിക് കുറിച്ചപ്പോള്‍ എം പി സക്കീറും കെ രാകേഷും രണ്ടു ഗോള്‍ വീതം നേടി. മാര്‍ട്ടിന്‍ ജോണ്‍, ബിജേഷ് ബെന്‍, സുബൈര്‍ എന്നിവരുടെ വകയായിരുന്നു മറ്റു ഗോളുകള്‍.
അതേസമയം, അസമിന് സമനില ലഭിച്ചാലും മതി. ആദ്യ മല്‍സരത്തിലെ പിഴവുകള്‍ കുറേയൊക്കെ തിരുത്തിയ കേരളം ഇന്നലെ താരതമ്യേന മികച്ച ഒത്തിണക്കം കാട്ടി. എട്ടു ക്ലസ്റ്ററുകളിലും ഒന്നാംസ്ഥാനത്തെത്തുന്ന ടീമുകള്‍ മാത്രമേ പ്രീക്വാര്‍ട്ടറിലെത്തൂ. ഗ്രൂപ്പ് ജേതാക്കളെ നിര്‍ണ്ണയിക്കുന്ന കേരളം-അസം മല്‍സരം ഇരുപത്തിയാറിന് നടക്കും.