ഏത് കാട്ടിലും മലയിലും ഇന്റെര്‍നെറ്റ് ലഭിക്കാന്‍ ഗൂഗിള്‍ ബലൂണ്‍
ക്രൈസ്റ്റ് ചര്‍ച്ച്|
WEBDUNIA|
PTI
ഭൂമിയില്‍ ഇന്റര്‍നെറ്റ് സൗകര്യം ലഭിക്കാത്തിടങ്ങള്‍ ധാരാളമുണ്ട്. ഇന്റെര്‍നെറ്റ് സൌകര്യം ലഭിക്കാത്തിടത്ത് അത് ലഭ്യമാക്കാന്‍ വേണ്ടി ഗൂഗിള്‍ ബലൂണുകള്‍ വിക്ഷേപിക്കും. ഇതിന്റെ ഭാഗമായി ആന്റിന പിടിപ്പിച്ച 30 ഹീലിയം ബലൂണുകള്‍ ന്യൂസിലന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ച് നഗരത്തിനു മുകളില്‍ 12.4 കിലോമീറ്റര്‍ ഉയരത്തില്‍ നിലയുറപ്പിക്കും.
പ്രോജക്ട് ലൂണ്‍ എന്ന പേരില്‍ ഇന്റര്‍നെറ്റ് ലോകമെങ്ങും വ്യാപിപ്പിക്കാനുള്ള പദ്ധതിയാണ് ഗൂഗിളിനുള്ളത്. ഇന്നും ഭൂമിയുടെ മൂന്നില്‍ രണ്ടു ഭാഗത്തുള്ള 400 കോടി ജനങ്ങള്‍ക്ക് ഇന്റര്‍നെറ്റ് സൗകര്യം ലഭിക്കുന്നില്ലെന്ന് ഗൂഗിള്‍ പറയുന്നു. പ്രകൃതിദുരന്തങ്ങളെക്കുറിച്ച് അറിയാനും വാര്‍ത്താവിനിമയ ബന്ധങ്ങള്‍ മെച്ചപ്പെടുത്താനും പ്രോജക്ട്‌ലൂണ്‍ സഹായിക്കും.
നഗ്നനേത്രങ്ങള്‍ക്ക് കാണാന്‍ പറ്റാത്തത്ര ഉയരത്തിലായിരിക്കും ഈ ബലൂണുകള്‍. പ്രത്യേക ആന്റിന ഉപയോഗിച്ച് താഴെയുള്ള കെട്ടിടങ്ങളില്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കും.