എയര്‍ ഇന്ത്യ തലപ്പത്ത് വിദേശി: പ്രതിഷേധമുയരുന്നു

ന്യൂഡല്‍ഹി| WEBDUNIA| Last Modified ഞായര്‍, 11 ഏപ്രില്‍ 2010 (15:51 IST)
PRO
ദേശീയ വിമാനകമ്പനിയായ എയര്‍ ഇന്ത്യയുടെ തലപ്പത്ത് വിദേശിയെ നിയമിച്ചതിനെതിരെ പ്രതിഷേധമുയരുന്നു. വ്യോമയാന രംഗത്തെ യൂണിയനുകളാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. തീരുമാനം പിന്‍‌വലിക്കണമെന്നും ഇന്ത്യാക്കാരനായ ഒരാളെ ഈ സ്ഥാനത്തേക്ക് നിയമിക്കണമെന്നും ഓള്‍ ഇന്ത്യ കാബിന്‍ ക്രൂ അസോസിയേഷന്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസമാണ് എയര്‍ ഇന്ത്യയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി ഗുറ്റ്സാവ് ബല്‍ദാഫിനെ നിയമിച്ചത്. ഓസ്ട്രേലിയന്‍ എയര്‍ലൈന്‍സിന്‍റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റായും ജെറ്റ് എയര്‍വേയ്സിന്‍റെ വൈസ് പ്രസിഡന്‍റായും നേരത്തെ സേവനമനുഷ്ഠിച്ചിട്ടുള്ള ആളാണ് ബല്‍ദാഫ്. ബല്‍ദാഫിന്‍റെ നിയമനത്തിനെതിരെ ഓള്‍ ഇന്ത്യ കാബിന്‍ ക്രൂ അസോസിയേഷന്‍ പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗിന് കത്തയച്ചിട്ടുണ്ട്.

എന്തിനാണ് ഒരു വിദേശിയെ ഈ ചുമതലയേല്‍‌പിക്കുന്നതെന്ന് കത്തില്‍ ചോദിക്കുന്നു. തീരുമാനം നടപ്പിലാകുകയാണെങ്കില്‍ ഒരു വിദേശിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആദ്യ സര്‍ക്കാര്‍ സ്ഥാപനമാകും എയര്‍ ഇന്ത്യയെന്നും നമ്മുടെ നാട്ടിലെ പ്രഗത്ഭരെ പരിഹസിക്കുകയായിരിക്കും ഇതിലൂടെ ചെയ്യുന്നതെന്നും യൂണിയന്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :