വ്യോമ ഗതാഗതം 7.9% ഉയര്‍ന്നു

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
രാജ്യത്തെ വ്യോമയാന മേഖല തിരിച്ചുവരവിന്‍റെ പാതയില്‍. 2009ല്‍ ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണത്തില്‍ 7.9 ശതമാനം വര്‍ധന രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്. 2008ല്‍ ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണത്തില്‍ അഞ്ച് ശതമാനം കുറവ് അനുഭവപ്പെട്ടിരുന്നു. 445.1 ലക്ഷം പേരാണ് 2009ല്‍ രാജ്യത്ത് വിമാന യാത്ര നടത്തിയത്.

കഴിഞ്ഞ വര്‍ഷം ജൂലൈ മാസത്തിന് ശേഷമാണ് രാജ്യത്ത് വിമാന യാത്രക്കാരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയുണ്ടായത്. കഴിഞ്ഞ ഡിസംബറില്‍ വിമാന യാത്രക്കാരുടെ എണ്ണം 33 ശതമാനം ഉയര്‍ന്നു. 44.8 ലക്ഷം പേരാണ് ഡിസംബറില്‍ രാജ്യത്ത് വിമാന യാത്ര നടത്തിയത്. 2008 ഡിസംബറില്‍ 33.7 ലക്ഷം പേരായിരുന്നു വിമാന യാത്ര നടത്തിയിരുന്നത്.

ജെറ്റ്, കിംഗ്ഫിഷര്‍ എയര്‍ലൈനുകള്‍ക്കാണ് കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കാനായത്. ഇന്‍ഡിഗോം ജെറ്റ്ലൈറ്റ്, സ്പൈസ് ജെറ്റ് എന്നിവയും നേട്ടമുണ്ടാക്കി. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ എയര്‍ലൈന്‍ കമ്പനികള്‍ക്ക് മികച്ച നേട്ടത്തിന്‍റെ കാലമായിരുന്നുവെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. 2010ലും വിമാന സര്‍വീസ് പുരോഗതി കൈവരിക്കുമെന്നാണ് പ്രതീക്ഷ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :