ഇന്‍ഫോസിസിന് മുന്നിലെത്തണമെങ്കില്‍ മൂന്നു വര്‍ഷം വേണം: നാരായണ മൂര്‍ത്തി
ന്യൂഡല്‍ഹി|
WEBDUNIA|
PRO
PRO
ഇന്‍ഫോസിസിന് വീണ്ടും മുന്‍ നിരയിലെത്തണമെങ്കില്‍ മൂന്നു വര്‍ഷം വേണ്ടിവരുമെന്നു എക്‌സിക്യുട്ടീവ് ചെയര്‍മാനായി തിരിച്ചെത്തിയ എന്‍ ആര്‍ നാരായണമൂര്‍ത്തി പറഞ്ഞു. ജീവനക്കാര്‍ അതിവേഗം തീരുമാനമെടുക്കേണ്ട സമയമാണിത്. നിക്ഷേപകരുടെ പ്രതീക്ഷകള്‍ യാഥാര്‍ഥ്യമാക്കുമെന്നും ജൂലൈ ഒന്നു മുതല്‍ പരിഷ്‌കാരങ്ങള്‍ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
കമ്പനിയുടെ എക്‌സിക്യൂട്ടീവ് ചെയര്‍മാനായി എന്‍ആര്‍ നാരായണമൂര്‍ത്തിയെ ഇന്‍ഫോസിസ് തിരികെ വിളിക്കുകയായിരുന്നു. 2013 ജൂണ്‍ ഒന്നു മുതല്‍ അഞ്ചു വര്‍ഷത്തേക്കാണ് നിയമനം.
1981ല്‍ ഇന്‍ഫോസിസ് സ്ഥാപിച്ച നാരായണമൂര്‍ത്തി 2011ലാണ് പിടിയിറങ്ങിയത്. 1981 മുതല്‍ 2002 വരെ ഇന്‍ഫോസിസ് സിഇഒ ആയിരുന്ന നാരായണമൂര്‍ത്തി പിന്നീട് ചെയര്‍മാനായും സേവനമനുഷ്ഠിച്ചു. വിരമിച്ച ശേഷം എമിറെറ്റ്സ് ചെയര്‍മാന്‍ പദവിയിലായിരുന്നു നാരായണമൂര്‍ത്തി.