മെയ്യപ്പനെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് കൈവിട്ടു!

ചെന്നൈ| WEBDUNIA| Last Modified വെള്ളി, 24 മെയ് 2013 (21:10 IST)
PRO
PRO
ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഉടമകളായ ഇന്ത്യ സിമന്റ്‌സും ഗുരുനാഥ് മെയ്യപ്പനെ കൈവിട്ടു. മെയ്യപ്പന്‍ ചെന്നൈ സൂപ്പര്‍കിംഗ്‌സ് ഉടമയോ സിഇഒയോ അല്ലെന്നാണ് ഇന്ത്യ സിമന്റ്‌സ് അറിയിച്ചിരിക്കുന്നത്.

ബിസിസിഐ പ്രസിഡന്റ് എന്‍ ശ്രീനിവാസന്‍ എം.ഡിയായുള്ള സ്ഥാപനമാണ് ഇന്ത്യന്‍ സിമന്റ്‌സ്. ശ്രീനിവാസന്റെ മരുമകനാണ് മെയ്യപ്പന്‍. മെയ്യപ്പനുമായി ഔദ്യോഗിക ബന്ധമില്ലെന്ന് ഇന്ത്യന്‍ സിമന്റ്‌സ് വാര്‍ത്താക്കുറിപ്പിലൂടെ വെളിപ്പെടുത്തിയത് കൂടുതല്‍ വിവാദങ്ങള്‍ ഒഴിവാക്കാനാണെന്നാണ് സൂചന. അതേസമയം മെയ്യപ്പന്റെ ഭാര്യ രൂപ ഇന്ത്യ സിമന്റ്‌സിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറാണ്.

ഐപിഎല്‍ വാതുവെപ്പുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണത്തിന് പൂര്‍ണപിന്തുണയും ഇന്ത്യ സിമന്റ്‌സ് അധികൃതര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയും കമ്പനി വാഗ്ദാനം ചെയ്യുന്നു.

വാതുവെപ്പ് വിവാദത്തില്‍ മെയ് 23ന് പോലീസ് പിടിയിലായ ബോളിവുഡ് താരം വിന്ദു ധാരാ സിംഗാണ് മെയ്യപ്പന് വാതുവെപ്പുകാരുമായി ബന്ധമുണ്ടെന്ന് വെളിപ്പെടുത്തിയത്. വിന്ദുവിന്റെ മൊഴിയെത്തുടര്‍ന്ന് മുംബൈ പോലീസ് മെയ്യപ്പനെ തേടി ചെന്നൈയിലെത്തിയെങ്കിലും ഇയാള്‍ മുങ്ങുകയായിരുന്നു. പിന്നീട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് മുംബൈ പോലീസ് സമന്‍സ് നല്‍കിയിരുന്നെങ്കിലും മയ്യപ്പന്‍ ഹാജരായിരുന്നില്ല.

പിന്നീട് കൊടൈക്കനാലില്‍ വെച്ചാണ് ഗുരുനാഥ് മയ്യപ്പനെ കണ്ടെത്തിയത്. ബിസിസിഐ അധ്യക്ഷന്‍ ശ്രീനിവാസനൊപ്പമായിരുന്നു മയ്യപ്പനെ കണ്ടെത്തിയത്. മെയ്യപ്പന് വാതുവെപ്പുകാരുമായി ബന്ധമുണ്ടെന്ന് ഭാര്യാ സഹോദരനും ശ്രീനിവാസന്റെ മകനുമായ അശ്വിന്‍ വെളിപ്പെടുത്തിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :