എയര്‍ ഇന്ത്യ ചാര്‍ട്ടേഴ്സ് ലിമിറ്റഡിനു സ്ഥിരം സിഇഒ ഉടന്‍

കൊച്ചി| WEBDUNIA|
PRO
എയര്‍ ഇന്ത്യ ചാര്‍ട്ടേഴ്സ് ലിമിറ്റഡിനു സ്ഥിരം സിഇഒയെ നിയമിക്കുന്നതിനുള്ള വിജ്ഞാപനം രണ്ടു ദിവസത്തിനകം ഉണ്ടാകുമെന്നു കേന്ദ്ര സഹമന്ത്രി കെ സി വേണുഗോപാല്‍.

എയര്‍ ഇന്ത്യ ജീവനക്കാര്‍ക്കായി സംഘടിപ്പിച്ച പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

റൂട്ട് ഷെഡ്യൂളിങ് അടക്കമുള്ള കാര്യങ്ങളില്‍ ഉടന്‍ തീരുമാനമുണ്ടാകും. ഹജ്ജ്, ഉംറ തീര്‍ഥാടകരുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ട് രണ്ടാഴ്ചയ്ക്കുള്ളില്‍ ലഭിക്കും. ഹജ്ജ് തീര്‍ഥാടകര്‍ക്കായി എയര്‍ ഇന്ത്യ കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കും. പൊതുമാപ്പ് പാക്കെജ് ജനുവരി മധ്യത്തോടെ പ്രഖ്യാപിക്കുമെന്നു വേണുഗോപാല്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :