ശല്യക്കാരായ സുഹൃത്തുക്കളെ ഒഴിവാക്കാന്‍ മൊബൈല്‍ അപ്ലിക്കേഷന്‍ വികസിപ്പിച്ചിരിക്കുന്നു. ‘ഹെല്‍ ഈസ് അതര്‍ പീപ്പിള്‍’ എന്ന പേരിലാണ് ഈ സ്മാര്‍ട്ട് ഫോണ്‍ ആപ്ലിക്കേഷന്‍ ഇറങ്ങിയിരിക്കുന്നത്. സ്‌കോട്ട് ഗാര്‍നര്‍ എന്നയാളാണ് ഈ ആപ്ലിക്കേഷന്‍ നിര്‍മ്മിച്ചത്. ന്യൂയോര്‍ക്ക് യൂണിവേഴ്സിറ്റിയിലെ ബിരുദ വിദ്യാര്‍ത്ഥിയാണ് സ്‌കോട്ട് ഗാര്‍നര്‍.
ഈ മൊബൈല്‍ അപ്ലിക്കേഷന്‍ പ്രവര്‍ത്തിക്കുന്നത് ലൊക്കേഷന്‍ ഷെയറിംഗ് സൈറ്റായ ഫോര്‍ സ്‌ക്വയറുമായി ചേര്‍ന്നാണ്. ഫോര്‍ സ്ക്വയറില്‍ അക്കൌണ്ട് ഉള്ളവര്‍ക്ക് ഉടനെ തന്നെ ഈ അപ്ലിക്കേഷന്‍ ലഭിക്കും. നമുക്ക് ഒഴിവാക്കേണ്ടവര്‍ എവിടെയുണ്ടെന്നും അവരെ ഒഴിവാക്കാനുള്ള മാര്‍ഗവും ഈ ആപ്ലിക്കേഷന്‍ കാണിച്ചു തരും.
ഈ അപ്ലിക്കേഷന്‍ ലഭിക്കാന്‍ ഹെല്‍ ഈസ് അതര്‍ പീപ്പിള്‍ അപ്ലിക്കേഷനുമായി ഫോര്‍ സ്ക്വയറില്‍ അക്കൌണ്ടില്‍ ബന്ധിക്കുക അതിന് ശേഷം അപ്ലിക്കേഷന്‍ നമുക്ക് ഒരു അവോയ്ഡന്‍സ് മാപ്പ് കാണിച്ചു തരും. അതില്‍ ഗ്രീന്‍, ഓറഞ്ച് നിറങ്ങളിലുള്ള പോയിന്റുകള്‍ ഉണ്ടാകും.
ഓറഞ്ച് പോയിന്റുകള്‍ അപ്ലിക്കേഷനില്‍ നിലവിലുള്ള യൂസേഴ്‌സിനേയും ഗ്രീന്‍ പോയിന്റ് ശല്യക്കാരെ ഒഴിവാക്കാന്‍ എവിടെ പോയാലാണ് സാധിക്കുക എന്നത് സംബന്ധിച്ച വിവരവും നല്‍കും.