വൈദ്യുതി ബില്ല് കണ്ട് ഹൃദയാഘാതം മൂലം മരിച്ചു

കൊളംബോ| WEBDUNIA|
PRO
PRO
വൈദ്യുതി ബില്ലിലെ വര്‍ധനകണ്ടു ഞെട്ടി ശ്രീലങ്കയിലെ സിലോണ്‍ സ്വദേശിയും ആറുപത്തിയൊന്നുകാരനുമായ എസ്‌ പി സമരദാസ ഹൃദയാഘാതം മൂലം മരിച്ചു. ബില്ലിലെ വര്‍ധനവ് എന്താണെന്നറിയാന്‍ ഇലക്ട്രിസിറ്റി ബോര്‍ഡ്‌ ഓഫീസിലെത്തിയ ഇദ്ദേഹം അധികൃതരുടെ വിശദീകരണംകേട്ടു കസേരയില്‍ കുഴഞ്ഞുവീണു മരിക്കുകയായിരുന്നു.

മരണകാരണം ഹൃദയാഘാതമാണെന്ന്‌ ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തു. എത്ര തുകയുടെ വര്‍ധനവാണ്‌ ഉണ്ടായതെന്നു വ്യക്തമല്ല. പതിവില്‍നിന്നു വ്യത്യസ്ഥമായി ഒരു മാസത്തെ തുകയുടെ അമ്പതുശതമാനം കൂടി വര്‍ധിച്ചുവെന്നാണു പറയുന്നത്‌. ഏഷ്യന്‍ ഭൂഖണ്ഡത്തില്‍ കറണ്ടു ചാര്‍ജ്‌ ഏറ്റവും ഉയര്‍ന്ന രാജ്യമാണ്‌ ലങ്ക. കല്‍ക്കരിയും എണ്ണയും ഉപയോഗിച്ചാണ്‌ പ്രധാനമായും വൈദ്യുതി ഉത്പാദനം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :