ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്നും വിദേശ നിക്ഷേപകര്‍ പിന്‍‌വാങ്ങുന്നു

കൊച്ചി| WEBDUNIA|
PRO
PRO
ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ കനത്ത തകര്‍ച്ച നേരിടുന്നതിനാല്‍ വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്നും പിന്‍‌വാങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. സെബിയുടെ (സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്ചേഞ്ച് ബോര്‍ഡ് ഒഫ് ഇന്ത്യ) കണക്കനുസരിച്ച് മേയ് വരെയുള്ള ആദ്യ അഞ്ചു മാസങ്ങളില്‍ വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ 83,300 കോടി രൂപയുടെ നിക്ഷേപം നടത്തിയിരുന്നു.

ഡോളറിനെതിരെ രൂപയുടെ മൂല്യം അസ്ഥിരത കാണിക്കുന്നതിനാല്‍ വിദേശ ധനസ്ഥാപനങ്ങളുടെ നിക്ഷേപം വലിയ തോതില്‍ ഇന്ത്യന്‍ ഓഹരികളിലെത്തില്ലെന്ന് ഈഡില്‍വീസ് ഗ്ളോബല്‍ വെല്‍ത്തിന്റെ അധികൃതര്‍ പറഞ്ഞു. അമേരിക്കന്‍ സര്‍ക്കാര്‍ ഉദാര ധന നയം പിന്‍വലിക്കാന്‍ ഒരുങ്ങുന്നതാണ് ഡോളറിന്റെ മൂല്യം കുത്തനെ കൂടാന്‍ കാരണമായത്.

രൂപയുടെ മൂല്യയിടിവ് കയറ്റുമതി ഒഴികെയുള്ള പ്രധാന വ്യവസായ മേഖലകളെ പ്രതികൂലമായി ബാധിച്ചേക്കാം. റിസര്‍വ് ബാങ്ക് വായ്പാ പലിശകുറയ്ക്കാന്‍ മടിക്കുന്നത് ഭക്ഷ്യ ഉത്‌പന്നങ്ങള്‍ക്ക് വിലക്കയറ്റമുണ്ടാക്കും എന്നു കരുതിയാണ്. എന്നാല്‍ ഇത് പ്രതികൂലമായി ബാധിക്കുന്നത് ഇന്ത്യയുടെ വളര്‍ച്ചാ സാധ്യതകളെയാണ്.

അമേരിക്ക, യൂറോപ്പ് തുടങ്ങിയ വികസിത രാജ്യങ്ങളിലെ പലിശ നിരക്ക് കുറവായതാണ് ഇന്ത്യയിലേക്ക് വിദേശ നിക്ഷേപകര്‍ ആകര്‍ഷിച്ചത്. എന്നാല്‍ അമേരിക്ക പലിശ നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ പോകുന്നതാണ് നിക്ഷേപകര്‍ തിരിച്ചുപോവുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :