വിദേശനിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയിലേക്ക് ഒഴുകുന്നു

ന്യൂഡല്‍ഹി: | WEBDUNIA|
PRO
PRO
ഇന്ത്യന്‍ ഓഹരി വിപണിയിലേക്ക് വിദേശ നിക്ഷേപകര്‍ ഒഴുകുന്നു. സെക്യുരിറ്റീസ് ആന്‍ഡ് എക്‌സ്ചേഞ്ച് ബോര്‍ഡ് ഒഫ് ഇന്ത്യയുടെ കണക്കുകളനുസരിച്ച് ജനുവരി 18 വരെ 13,000 കോടി രൂപയാണ് വിദേശ ധനകാര്യ സ്ഥാപനങ്ങളുടെ ഇന്ത്യന്‍ ഓഹരി വിപണിയിലെ നിക്ഷേപം.

നികുതി വെട്ടിപ്പ് തടയാനുള്ള പൊതു ചട്ടം നടപ്പാക്കാനുള്ള കാലവാധി 2016 ഏപ്രില്‍ വരെ നീട്ടിയതും ഡീസലിന്റെ വില നിയന്ത്രണം പിന്‍വലിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനവുമാണ് വിദേശ നിക്ഷേപകര്‍ക്ക് ആവേശം പകരുന്നത്.

വിദേശ ധനകാര്യസ്ഥാപനങ്ങള്‍ 42,926 കോടി രൂപയുടെ ഓഹരികള്‍ ഇന്ത്യന്‍ വിപണിയില്‍ വാങ്ങിയപ്പോള്‍ 29,525 കോടി രൂപയുടെ ഓഹരികള്‍ വിറ്റുമാറി. വിദേശ പണമൊഴുക്കിന്റെ കരുത്തില്‍ കഴിഞ്ഞ വാരം ഓഹരി സൂചിക രണ്ടു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തി. നിലവില്‍ 1,759 വിദേശ ധനസ്ഥാപനങ്ങളാണ് ഇന്ത്യയില്‍ രജിസ്‌റ്റര്‍ ചെയ്‌തിട്ടുള്ളത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :