128 ട്രക്കുകളില്‍ സഹാറ രേഖകള്‍ കൊടുത്തു; പരിശോധനക്കായി സെബി റോബോട്ടിനെ ഇറക്കി

മുംബൈ| WEBDUNIA|
PRO
അനധികൃതമായി നിക്ഷേപം സ്വീകരിച്ചെന്ന സെബിയുടെ വാദം തെറ്റാണെന്ന് തെളിയിക്കാനായി ഗ്രൂപ്പ് നല്‍കിയത് രേഖകളുടെ ഒരു കൂമ്പാരം തന്നെയാണ്.

31,000 കാര്‍ട്ടണുകളിലായി പായ്ക്ക് ചെയ്തിരിക്കുന്ന രേഖകള്‍ 128 ട്രക്കുകളിലായാണ് സെബിയുടെ ഓഫീസിലെത്തിച്ചത്. ഒടുവില്‍ സെബി റോബോട്ടിനെ രംഗത്തിറക്കി.

സൂക്ഷിക്കാന്‍ സ്ഥലമില്ലാത്തതിനാല്‍ നവി മുംബൈയുടെ പ്രാന്തപ്രദേശത്തെ അടഞ്ഞുകിടന്ന ഒരു ഗോഡൗണില്‍ സൂക്ഷിച്ചിരിക്കുന്ന രേഖകള്‍ പരിശോധിക്കാനാണ് സെബി ഇപ്പോള്‍ റോബോട്ടുകളുടെ സഹായം തേടുന്നത്.

രേഖകള്‍ റോബോട്ടുകള്‍ സ്വന്തമായി സ്‌കാന്‍ ചെയ്യും. ഇന്ത്യയില്‍ ഇതാദ്യമായാണ് ഒരു റെഗുലേറ്ററി അതോറിറ്റി റോബോട്ടുകളെ കൊണ്ടുവരുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :