ഇന്ത്യന്‍-ഏഷ്യന്‍ വ്യാപാരമേളയില്‍ 500 കമ്പനികള്‍

സിംഗപ്പൂര്‍| WEBDUNIA| Last Modified തിങ്കള്‍, 7 ജൂണ്‍ 2010 (16:48 IST)
PRO
പ്രഥമ ഇന്ത്യന്‍ ഏഷ്യന്‍ വ്യാപാര മേളയില്‍ അഞ്ഞൂറ് സ്ഥാപനങ്ങള്‍ പങ്കെടുക്കുമെന്ന് കേന്ദ്രമന്ത്രി കമല്‍ നാഥ് അറിയിച്ചു. തെക്കു കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള വ്യാപാര സ്ഥാപനങ്ങളുടെ തലവന്‍‌മാരുടെ സാന്നിധ്യം മേളയുടെ സവിശേഷത വര്‍ദ്ധിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അടുത്ത വര്‍ഷം ജനുവരിയില്‍ ഡല്‍ഹിയിലാണ് മേള നടക്കുക.

ഇന്ത്യ സിംഗപ്പൂര്‍ വ്യാപാര നിക്ഷേപ മേളയില്‍ സംസാരിക്കുകയായിരുന്നു കമല്‍‌നാഥ്. ഇന്ത്യന്‍ വാണിജ്യ വ്യവസായ ചേമ്പറാണ് മേള സംഘടിപ്പിക്കുന്നത്. ഡല്‍ഹിയിലെ പ്രഗതി മൈതാനത്ത് ജനുവരി എട്ടു മുതല്‍ 11 വരെയാ‍ണ് മേള നടക്കുക.

ശക്തമായ സാമ്പത്തിക വളര്‍ച്ച പരിപാലിക്കുന്നതാണ് ഇന്ത്യ നേരിടുന്ന വലിയ വെല്ലുവിളിയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റോഡ് വികസനത്തിന് പ്രത്യേക ശ്രദ്ധ നല്‍കിയുള്ള അടിസ്ഥാന സൌകര്യ വികസനത്തിനാണ് രാജ്യം ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :