ഇനി പാകിസ്ഥാന്‍ പൌരന്‍‌മാര്‍ക്കും ഇന്ത്യയില്‍ നിക്ഷേപിക്കാം!

ന്യൂഡല്‍ഹി . | WEBDUNIA|
PRO
PRO
വിദേശ നിക്ഷേപ നടപടികള്‍ കൂടുതല്‍ ലളിതമാക്കുന്നതിനു പരിഷ്കരിച്ച നേരിട്ടുള്ള വിദേശ നിക്ഷേപ മാര്‍ഗരേഖകള്‍ സര്‍ക്കാര്‍ പുറത്തിറക്കി.പാക്കിസ്ഥാന്‍ കമ്പനികള്‍ക്കും പൌരന്‍മാര്‍ക്കും ഇന്ത്യയില്‍ നിക്ഷേപം നടത്താമെന്ന നിര്‍ദേശമുണ്ട്. ഏക ബ്രാന്‍ഡ് റീട്ടെയില്‍, വ്യോമയാനം, ബ്രോഡ്കാസ്റ്റിങ്, ബാങ്ക് ഇതര ധനസ്ഥാപനങ്ങള്‍ തുടങ്ങിയ അസറ്റ് റീകണ്‍സ്ട്രക്ഷന്‍ കമ്പനി (എആര്‍സി) മേഖലകളിലെ എഫ്ഡിഐ നയങ്ങളിലും മാറ്റം നിര്‍ദേശിക്കുന്നു. ബ്രോഡ്കാസ്റ്റിങ് രംഗത്തെ എഫ്ഡിഐ 74 ശതമാനമാക്കി ഉയര്‍ത്തി. എആര്‍സിയിലെ നിക്ഷേപ പരിധി 49 ശതമാനത്തില്‍ നിന്ന് 74 ശതമാനമാക്കി.

വിവിധ മേഖലകളില്‍ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ (എഫ്ഡിഐ) പരിധി പുനഃപരിശോധിക്കുമെന്നു ധനമന്ത്രി പി. ചിദംബരം പറഞ്ഞു. വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള നിശ്ചിത പരിധിയാണ് ഇപ്പോഴും നിലനില്‍ക്കുന്നത്. ഇതു കണക്കിലെടുത്ത് ഓരോ മേഖലയിലും എഫ്ഡിഐയുടെ പരിധിയില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചു പരിശോധിക്കും. ആര്‍ബിഐയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി എഫ്ഡിഐയെക്കുറിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കും. എഫ്ഡിഐ നയങ്ങളില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചു ഗൌരവമായി പഠിച്ചുവരികയാണെന്നും ചിദംബരം പറഞ്ഞു.

വിദേശ നിക്ഷേപ നയത്തില്‍ ഇന്‍ഷുറന്‍സ്, ബാങ്കിങ്, പ്രതിരോധം എന്നീ മേഖലകളില്‍ എഫ്ഡിഐ പരിധി ഉയര്‍ത്തുന്ന നടപടികള്‍ക്കും സാധ്യതയുള്ളതായി കേന്ദ്രമന്ത്രി ആനന്ദ് ശര്‍മ പറഞ്ഞു. നിലവില്‍ ഒരു കമ്പനിയില്‍ 10 ശതമാനത്തില്‍ താഴെ പങ്കാളിത്തം ഉണ്ടെങ്കില്‍ വിദേശ നിക്ഷേപമായും, 10 ശതമാനത്തില്‍ കൂടുതലാണെങ്കില്‍ എഫ്ഡിഐയായും കണക്കാക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :