ആര്‍ബി‌ഐ പലിശ നിരക്കുകള്‍ അര ശതമാനം കുറച്ചു

മുംബൈ| WEBDUNIA|
PRO
PRO
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ മുഖ്യ പലിശ നിരക്കുകള്‍ കുറച്ചു. റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകള്‍ അര ശതമാനമാണ് കുറച്ചത്. ഇതോടെ റിപ്പോ നിരക്ക് 8.5 ശതമാനത്തില്‍ നിന്ന് എട്ടു ശതമാനമായി കുറയും. റിവേഴ്സ് റിപ്പോ നിരക്ക് 7.50 ശതമാനത്തില്‍ ഏഴു ശതമാനമായും കുറയും. മുഖ്യനിരക്കുകള്‍ കുറച്ചത് ബാങ്കുകള്‍ വായ്പാ പലിശ നിരക്കുകള്‍ കുറയ്ക്കുന്നതിനും വഴിയൊരുക്കി.

രണ്ടരവര്‍ഷത്തിനിടെ ആദ്യമായാണ് ആര്‍ബിഐ റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകള്‍ കുറയ്ക്കുന്നത്. അതേസമയം കരുതല്‍ ധനാനുപാതം 4.75 ശതമാനമായും നിലനിര്‍ത്തി.

പണപ്പെരുപ്പം ഏഴു ശതമാനത്തിന് അടുത്ത് തുടരുകയാണെങ്കിലും സാമ്പത്തിക വളര്‍ച്ച മൂന്നു വര്‍ഷത്തെ കുറഞ്ഞ നിലയില്‍ എത്തിയതാണ് ബാങ്ക് നിരക്കുകള്‍ കുറയ്ക്കാന്‍ പ്രേരിപ്പിച്ചതെന്ന് ആര്‍ ബി ഐ അധികൃതര്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :