ദി കിംഗ് ആന്‍റ് ദി കമ്മീഷണര്‍ - ആദ്യ റിപ്പോര്‍ട്ട്
WEBDUNIA|
PRO
മലയാളം ആവേശത്തോടെ കാത്തിരുന്ന ‘ദി കിംഗ് ആന്‍റ് ദി കമ്മീഷണര്‍’ പ്രദര്‍ശനത്തിനെത്തി. ഉജ്ജ്വലമായ ചിത്രമെന്നാണ് ആദ്യ റിപ്പോര്‍ട്ട്. മമ്മൂട്ടിയും സുരേഷ്ഗോപിയും കത്തിക്കയറുന്ന സിനിമ പ്രേക്ഷകരെ ഹരം കൊള്ളിക്കുന്നു.
സൂപ്പര്‍ ഡയലോഗുകളുടെ പെരുമഴയാണ് സിനിമയില്‍. തകര്‍പ്പന്‍ ഇംഗ്ലീഷ് ഡയലോഗുകളില്‍ മമ്മൂട്ടിയും സുരേഷ്ഗോപിയും ഒപ്പത്തിനൊപ്പം. ഷാജി കൈലാസിന്‍റെ ഡയറക്ഷനും എഡിറ്റിംഗും ഗംഭീരമെന്നാണ് വിവരം.
കേരളത്തില്‍ എല്ലാ സെന്‍ററുകളിലും ഹൌസ്ഫുള്ളാണ്. ടിക്കറ്റ് കിട്ടാതെ അടുത്ത ഷോയ്ക്കായി കാത്തുനില്‍ക്കുകയാണ് ആസ്വാദകര്‍. പല തിയേറ്ററുകള്‍ക്കു മുന്നിലും തിരക്ക് നിയന്ത്രിക്കാന്‍ പൊലീസ് ബുദ്ധിമുട്ടുന്നു.
മിക്ക തിയേറ്ററുകളിലും അഞ്ചുഷോയിലധികം ഇന്ന് പ്രദര്‍ശനം നടക്കും. അടുത്ത ഒരാഴ്ചക്കാലം ഇതുതന്നെയായിരിക്കും സ്ഥിതിയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വളരെക്കാലത്തിന് ശേഷം തിയേറ്ററുകള്‍ നിറഞ്ഞുകവിയുന്നതിനാല്‍ തിയേറ്റര്‍ ഉടമകളും ഹാപ്പിയാണ്.
മമ്മൂട്ടിയുടെ ആരാധകര്‍ക്ക് ഒരു സൂപ്പര്‍ ട്രീറ്റാണ് മെഗാസ്റ്റാര്‍ നല്‍കിയിരിക്കുന്നത്. ജോസഫ് അലക്സും ഭരത്ചന്ദ്രനും വിജയചരിത്രം ആവര്‍ത്തിക്കുമെന്നാണ് ആദ്യ ഫലസൂചന.