ആര്‍ക്കും വേണ്ടാതെ ബാങ്കുകളില്‍ 2431 കോടി രൂപ

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
രാജ്യത്തെ വിവിധ ബാങ്കുകളില്‍ അവകാശികളില്ലാതെയും ആര്‍ക്കും വേണ്ടാതെയും കിടക്കുന്ന നിക്ഷേപം 2481 കോടിയിലേറെ രൂപ. ധനകാര്യ സഹമന്ത്രി നമോനാരായണന്‍ മീണയാണ് ഇക്കാര്യം രാജ്യസഭയില്‍ അറിയിച്ചത്. അവകാശികളില്ലാതെ കിടക്കുന്ന തുക ഉള്‍ക്കൊള്ളിച്ച് ഒരു പ്രത്യേക ഫണ്ട് രൂപവത്കരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.

2011 ഡിസംബര്‍ 31 നുള്ള കണക്കനുസരിച്ച് റിസര്‍വ് ബാങ്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് അവകാശികളില്ലാതെ 1.12 കോടി അക്കൌണ്ടുകളിലായി 2481.4 കോടി കിടക്കുന്നുണ്ടെന്ന് വ്യക്തമാക്കിയിരിക്കുന്നത്. ഇനി പത്ത് വര്‍ഷത്തിനു ശേഷവും ഏതെങ്കിലും നിക്ഷേപകര്‍ വന്നാല്‍ അവര്‍ക്ക് നിക്ഷേപം തിരികെ കിട്ടുന്നതിനോ അക്കൌണ്ടില്‍ വീണ്ടും ഇടപാടുകള്‍ നടത്തുന്നതിനോ അര്‍ഹത ഉണ്ടായിരിക്കുമെന്നും മന്ത്രി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :