ഫോണ്‍ ചോര്‍ത്തല്‍: തിരുവഞ്ചൂരിനെതിരെ അവകാശ ലംഘന നോട്ടീസ്

തിരുവനന്തപുരം| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PRO
PRO
ടി വി രാജേഷ്‌ എംഎല്‍എയുടെ ഫോണ്‍ ചോര്‍ത്തിയെന്ന ആരോപണത്തില്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരേ അവകാശ ലംഘന നോട്ടീസ്‌. പ്രതിപക്ഷ ഉപനേതാവ്‌ കോടിയേരി ബാലകൃഷ്ണനാണ്‌ നോട്ടീസ്‌ നല്‍കിയത്‌.

പ്രതിപക്ഷ എംഎല്‍എമാരുടെ ഫോണ്‍ ചോര്‍ത്തിയിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി നിയമസഭയില്‍ അറിയിച്ചിരുന്നു. എന്നാല്‍ പിന്നീട് രേഖാമൂലം നല്‍കിയ മറുപടിയില്‍ ഫോണ്‍ ചോര്‍ത്തല്‍ അതീവ രഹസ്യമായ നടപടിയാണെന്നും ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാന്‍ കഴിയില്ലെന്നുമാണ് ആഭ്യന്തരമന്ത്രി സഭയില്‍ അറിയിച്ചത്. സഭയെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തില്‍ മന്ത്രി മറുപടി നല്‍കിയെന്ന് ചൂണ്ടിക്കാട്ടിയാണ് അവകാശലംഘനത്തിന് നോട്ടീസ് നല്‍കിയത്.

ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട്‌ എളമരം കരീം സ്പീക്കര്‍ക്ക്‌ കത്ത് നല്‍കിയിട്ടുണ്ട്‌. ഷുക്കൂര്‍ വധക്കേസുമായി ബന്ധപ്പെടുത്തി പി ജയരാജന്റെയും ടി വി രാജേഷിന്റെ ഫോണ്‍കോളുകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ചോര്‍ത്തിയതായാണ്‌ ആരോപണം. ഫോണ്‍ സംഭാഷണത്തിന്റെ ഭാഗങ്ങള്‍ കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിനിടെ പൊലീസ്‌ കേള്‍പ്പിച്ചതായി രാജേഷ്‌ പറഞ്ഞിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :