ആപ്പിള്‍ പലനിറങ്ങളില്‍ പോക്കറ്റില്‍ കിടക്കും!

ചെന്നൈ| WEBDUNIA|
PRO
നോക്കിയയുടെ സീരീസ് ഏറ്റവും അധികം ശ്രദ്ധിക്കപ്പെടുന്നത് അതിന്റെ വ്യത്യസ്ത നിറങ്ങളാലാണ്. സണ്‍ഷെന്‍ യെല്ലോ, ലിപ്സ്റ്റിക്ക് റെഡ്,സ്ലെറ്റ് ഗ്രെ എന്നീ നിറങ്ങളിലും ലൂമിയ 920 പുറത്തിറങ്ങിയിരുന്നു.

ഇത് പോലെ കളര്‍ഫുളായി ആപ്പിള്‍ ഐ ഫോണുകളും പുറത്തിറങ്ങാന്‍ സാധ്യതയുണ്ടെന്ന് ചില സാങ്കേതിക വിദഗ്ദര്‍ കരുതുന്നു. ഇതിന് തെളിവും അവര്‍ ഹാജരാക്കുന്നുണ്ട്. ഒരു ആനോഡൈസിംഗ് എഞ്ചിനിയറെ ആവശ്യമുണ്ടെന്ന് ആപ്പിള്‍ പരസ്യം നല്‍കിയിരുന്നത്രെ. അലുമിനിയത്തിന് നിറം നല്‍കാനാണ് എഞ്ചിനിയറെ തേടുന്നതെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍.

സ്റ്റാന്‍ഡേര്‍ഡ് നിറങ്ങളില്‍ ഇറങ്ങുന്ന ആപ്പിള്‍ ഫോണുകള്‍ക്ക് വ്യത്യസ്ത ലുക്ക് നല്‍കാന്‍ നിരവധി കമ്പനികള്‍ മത്സരിക്കുന്നുണ്ട്. തങ്ങള്‍ക്കിഷ്ടപ്പെട്ട നിറം ആപ്പിള്‍ ഫോണിന് നല്‍കണമെന്നാവശ്യപ്പെട്ട് പലരും സ്വകാര്യ കളറിംഗ് കമ്പനികളെ സമീപിക്കാറുമുണ്ട്.

കമ്പനിതന്നെ ഔദ്യോഗികമായി നിറമുള്ള ഫോണുകള്‍ ഇറക്കിയാല്‍ ഡസ്സിനനുയോജ്യമായ ആപ്പിള്‍ കളര്‍ ഫോണുകള്‍ നമ്മുടെ കീശയില്‍ കിടക്കും.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :