നോക്കിയ ലൂമിയ 620 വരുന്നു, അക്കൌണ്ടില്‍ ബാലന്‍സ് ഉണ്ടോ?

ചെന്നൈ| WEBDUNIA|
PRO
കാത്തു കാത്തിരുന്നു ഒടുവില്‍ വരുന്നു. ഒരുപാട് സവിശേഷതകളാണ് വിന്‍ഡോസ് 8 ന്റെ ജിഗാഹെര്‍ട്സ് ഇരട്ട കോര്‍ സ്നാപ്ഡ്രാഗണ്‍ എസ് 4 പ്രോസസര്‍ പ്രവര്‍ത്തിക്കുന്ന 620ല്‍ നോക്കിയ ഒരുക്കിയിരിക്കുന്നത്.

5എം പി ക്യാമറയില്‍ ചിത്രമെടുത്തതിനു ശേഷം ചലനം നല്‍കാവുന്ന മോഷന്‍ പിക്ചര്‍ ടെക്നോളജിയും ഇതിലുണ്ട്. 800*400 റെസല്യൂഷനുള്ള 9.65സെന്റീമീറ്ററുള്ള ഡിസ്പ്ലേയാണ് ഇതിനുള്ളത്. കപാസിറ്റീവ് മള്‍ട്ടിപോയന്റ് ടച്ച് ഇതിന് കൂടുതല്‍ മികവ് നല്‍കുന്നു.

ഇന്റേണല്‍ മെമ്മറി 512 എംബിയും 8 ജിബിയും 7 ജിബി സ്കൈ ഡ്രൈവും 64 ജിബിവരെ ഉയര്‍ത്താവുന്ന മെമ്മറിയും ഇതിനുണ്ട്. ഫ്ളാഷുള്ള അഞ്ച് മെഗാപിക്സല്‍ പിന്‍ കാമറ, വീഡിയോ കോണ്‍ഫറന്‍സിങ്ങിന് വിജിഎ മുന്‍ കാമറ, 64 ജിബി വരെ കൂട്ടാവുന്ന എട്ട് ജിബി മെമ്മറി,

14.6 മണിക്കൂര്‍ സംസാരസമയവും 330 മണിക്കൂര്‍ സ്റ്റാന്‍ഡ്ബൈ സമയവും നല്‍കുന്ന 1300 എംഎഎച്ച് ബാറ്ററി, 127 ഗ്രാം ഭാരം, ബ്ളൂടൂത്ത്, ജിപിഎസ്, മൈക്രോ യുഎസ്ബി, വൈ ഫൈ റേഡിയോ, എന്‍എഫ്സി സപ്പോര്‍ട്ട് എന്നിവയാണ് മറ്റു സവിശേഷതകള്‍. പതിനാറായിരത്തിനും ഇരുപത്തിനായിരത്തിനും ഇടയ്ക്കാണ് ഈ ഫോണിന് വില പ്രതീക്ഷിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :