ഇനി ആന്‍ഡ്രോയിഡ് ഫോണ്‍ വാങ്ങാന്‍ ആധാരം പണയം വയ്ക്കേണ്ട!

കൊച്ചി| WEBDUNIA|
PRO
മൊബൈല്‍ ലോകം ഇപ്പോള്‍ കറങ്ങുന്നത് ആന്‍ഡ്രോയ്ഡ് സൂര്യനുചുറ്റുമാണ്. അടുത്തെങ്ങും ആന്‍ഡ്രോയിഡ് ഭ്രമം അവസാനിക്കാനും ഇടയില്ല. എന്നാല്‍ പലര്‍ക്കും അത്തരം ഫോണുകള്‍ വാങ്ങി ഉപയോഗിക്കാന്‍ പലപ്പോഴും കഴിയാറില്ല. കാരണം മിക്ക ആന്‍ഡ്രോയിഡ് ഫോണുകള്‍ക്കും പതിനായിരത്തിനു മേലെയാണ് വില. എന്നാല്‍ ആന്‍ഡ്രോയിഡ് ഇഷ്ടപ്പെടുന്നവര്‍ക്ക് വാങ്ങാന്‍ കഴിയുന്ന പതിനായിരത്തിനു താഴെ വിലയുള്ള ഫോണുകളുമുണ്ട്.

ആന്‍ഡ്രോയിഡ് ഫോണിന്റെ വില കുറയാത്തതിന്റെ കാരണം തന്നെ സ്മാര്‍ട്സ് ഫോണുകള്‍ക്കായാണ് അതിന്റെ സോഫ്റ്റ്വെയര്‍ നിര്‍മ്മിച്ചിരിക്കുന്നതെന്നാണ്. ലിനക്സ് കെര്‍ണലിനെ രൂപമാറ്റം വരുത്തിയാണ് ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. സാധാരണക്കാരുടെ മടിശീലയ്ക്കിണങ്ങുന്ന പതിനായിരത്തിനു താഴെ വിലയുള്ള ചില ഫോണുകളാണ് ഇവ.

സാംസംങ് ഗ്യാലക്സി വൈ ഡുയോസ്(വില 7799 രൂപ)

ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷന്‍ മാത്രം നല്‍കിയ ബലത്തില്‍ ഫോണ്‍ വിപണിയിലെ മുടിചൂടാമന്നന്‍മാരായ നോക്കിയയെ പിന്നിലാക്കിയവരാണ് സാംസംഗ്.
കുറഞ്ഞ ചെലവില്‍ നമുക്ക് സാംസംഗിന്റെ പല നല്ല ഫോണുകളും നമുക്ക് ലഭിക്കും.
സ്മാര്‍ട്ട് ഫോണുകളുടെ അടിസ്ഥാന ശ്രേണിയില്‍ ഗ്യാലക്സി വൈ ഡ്യുവോസ് മോഡലുകളെ സാംസങ് അവതരിപ്പിച്ചിരുന്നു.

ആന്‍ഡ്രോയ്ഡ് 2.3 ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്ന ഡ്യുവല്‍ സിം ഫോണാണിത്. 3.14 ഇഞ്ച് കപ്പാസിറ്റിവ് ഡിസ്പ്ലേ , 832 മെഗാഹെട്സ് പ്രോസസര്‍ , മൂന്നു ജിബി ഇന്റേണല്‍ മെമ്മറി, രണ്ട് മെഗാപിക്സല്‍ റിയര്‍ ക്യാമറ എന്നിവ പ്രധാന സാങ്കേതിക വിവരങ്ങള്‍ . 32 ജിബി വരെ കപ്പാസിറ്റിയുള്ള മൈക്രോ എസ്ഡി കാര്‍ഡ് ഗ്യാലക്സി വൈയില്‍ ഉപയോഗിക്കാം.

മൈക്രോമാക്സ് നിഞ്ജ 4 എ89

പുതിയ ഫോണിന് 6299രൂപയാണ് വില. നാലിഞ്ച് സ്‌ക്രീന്‍ എന്നതാണ് നിഞ്ജയുടെ ആകര്‍ഷണം. സ്‌ക്രീന്‍വലിപ്പത്തില്‍ മാത്രമൊതുങ്ങുന്നില്ല മൈക്രോമാക്‌സ് നിഞ്ജയുടെ പെരുമ. ആന്‍ഡ്രോയിഡ് 4.0വെര്‍ഷനിലാണ് ആ ത്രീജി ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. ഒരു ജിഗാഹെര്‍ട്‌സ് സിപിയു., 1മൂന്ന്മെഗാപിക്‌സല്‍ ക്യാമറ, വൈഫൈ, ബ്ലൂടൂത്ത്, അസിസ്റ്റഡ് ജി.പി.എസ്. എന്നിവയും നിഞ്ജയുടെ സവിശേഷതകളാകുന്നു.

സാംസങ് ഗാലക്‌സി ചാറ്റ് (വില 7300 രൂപ)

ആന്‍ഡ്രോയ്ഡ് 4.0 ഐസ്‌ക്രീം സാന്‍വിച്ച് വെര്‍ഷനിലാണ് ചാറ്റ് പ്രവര്‍ത്തിക്കുന്നത്. ജെല്ലിബീന്‍ വെര്‍ഷനിലേക്ക് അപ്‌ഗ്രേഡ് ചെയ്യാനുളള ഓപ്ഷനുമുണ്ട്.

240 X 320 പിക്‌സല്‍സ് റിസൊല്യൂഷനോടുകൂടിയ മൂന്നിഞ്ച് ടച്ച് സ്‌ക്രീന്‍, രണ്ട് മെഗാപിക്‌സല്‍ ക്യാമറ, 4 ജി.ബി. ഇന്റേണല്‍ മെമ്മറി, അസിസ്റ്റഡ് ജിപിഎസ്., വൈഫൈ കണക്ടിവിറ്റി എന്നിവയും ചാറ്റിന്റെ സവിശേഷതകളാണ്.

ടച്ച്‌സ്‌ക്രീന്‍ പൂര്‍ണമായി വഴങ്ങാത്തവര്‍ക്കായി ക്യുവെര്‍ട്ടി കീപാഡുമുണ്ടിതില്‍. ത്രീജി കണക്ടിവിറ്റിയുള്ള സാംസങ് ചാറ്റില്‍ 850 മെഗാഹെര്‍ട്‌സ് സിപിയു ആണുള്ളത്.

സോണി എക്‌സ്പീരിയ ടിപ്പോ (വില 8490 രൂപ)

320 X 480 പിക്‌സല്‍സ് റിസൊല്യൂഷനോടുകൂടിയ 3.2 ഇഞ്ച് സ്‌ക്രാച്ച് റെസിസ്റ്റന്റ് ടച്ച്‌സ്‌ക്രീന്‍, ആന്‍ഡ്രോയ്ഡ് 4.0 ഐസ്‌ക്രീം സാന്‍വിച്ച് വെര്‍ഷന്‍, 800 മെഗാഹെര്‍ട്‌സ് പ്രൊസസര്‍, 512 എംബി റാം എന്നിവയാണ് ഇതിലുള്ളത്.

3.2 മെഗാപിക്‌സല്‍ ക്യാമറ, ബ്ലൂടൂത്ത്, വൈഫൈ, അസിസ്റ്റഡ് ജി.പി.എസ്. എന്നിവയും ഈ ഫോണിലുണ്ട്. ത്രീജി സംവിധാനമുള്ള എക്‌സ്പീരിയ ടിപ്പോയുടെ ഇന്റേണല്‍ മെമ്മറി രണ്ടര ജിബിയാണ്.

കാര്‍ബണ്‍ എ 21

ആന്‍ഡ്രോയിഡ് 4.0 ഐസ്‌ക്രീം സാന്‍വിച്ച് വെര്‍ഷനിലാണ് കാര്‍ബൊണ്‍ എ21 പ്രവര്‍ത്തിക്കുന്നത്. 4.5 ഇഞ്ച് കപാസിറ്റീവ്സ്‌ക്രീനാണ് ഇതിനുള്ളത്. 1.2 ഗിഗാഹെര്‍ട്‌സ് പ്രൊസസര്‍, നാല് ജിബി. ഇന്റേണല്‍ സ്‌റ്റോറേജ്, 32 ജിബി മൈക്രോ എസ്.ഡി. കാര്‍ഡ് സ്‌ലോട്ട്, അസിസ്റ്റഡ് ജിപിഎസ്, 5 എം പി പ്രൈമറി ക്യാമറ. ബ്ലൂടുത്ത്, വൈഫൈ ഹോട്ട്‌സ്‌പോട്ട് എന്നിവയും ഈ ഫോണിലുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :