നോക്കിയയില്‍ നിന്നും 1000 രൂപ വിലയുള്ള മൊബൈല്‍

ചെന്നൈ| WEBDUNIA|
PRO
ലോകത്തെ ഏറ്റവും വലിയ മൊബൈല്‍ കമ്പനിയായിരുന്ന ഇപ്പോള്‍ നിലനില്പിനായി ബേസിക് ഫോണുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇന്ത്യയിലെ സാധാരണക്കാരായ ഉപഭോക്താക്കള്‍ക്കിടയില്‍ നോക്കിയ ബ്രാന്‍ഡിനോടുള്ള വിശ്വാസം മുതലെടുക്കാന്‍ കമ്പനി പുതിയ ബേസിക് മോഡലുകള്‍ പ്രഖ്യാപിച്ചു.

നോക്കിയ 105 എന്ന മോഡല്‍ ഇന്ത്യയിലെ സാധാരണക്കാരെ ഉന്നം വെച്ചുള്ളതാണ്. മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലാണ് നോക്കിയ ഈ ഫോണുകളുടെ പ്രഖ്യാപനം നടത്തുക. കളര്‍ ഡിസ്പ്ലേയ്, എഫ് എം റേഡിയോ, അലാം ക്ലോക്ക്, ഫ്ലാഷ് ലൈറ്റ് എന്നിവയും ഈ ഫൊണിലുണ്ട്. ഒരുമാസം നീണ്ട് നില്‍ക്കുന്ന ബാറ്ററിയും(സ്റ്റാന്‍ഡ്ബൈ) ഇതിനുണ്ട്.

5000 രൂപയ്ക്കു താഴെ 301 എന്ന ബഡ്ജറ്റ് ഫോണും ഇറക്കുന്നുണ്ട്. 2.4 ഇഞ്ച് ഡിസ്പ്ലേ, 3.2 മെഗാപിക്സല്‍ ക്യാമറ, എന്നിവ ഈ ഫോണില്‍ ലഭ്യമാണ്. ഇതില്‍ ഇ-മെയില്‍ അയയ്ക്കാനുള്ള സംവിധാനവുമുണ്ട്. നോകിയ എക്സ്പ്രെസ്സ് ഇന്റര്‍നെറ്റ് എന്ന ബ്രൌസര്‍ സോഫ്റ്റ്വെയര്‍ 90 ശതമാനം വരെ ഡാറ്റകള്‍ കം‌പ്രസ്സ് ചെയ്ത് അയയ്ക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :