ആപ്പിള്‍ ഐഫോണ്‍ 5‌എസ് ഉപയോഗിക്കുമ്പോള്‍ എങ്ങനെ?

ചെന്നൈ| WEBDUNIA|
PRO
ഏകദേശം 53,500 രൂപയുടെ ഒരു സ്മാര്‍ട്ഫോണ്‍, കാഴ്ചയിലാണെങ്കില്‍ ഐഫോണ്‍ 5 പോലുള്ള മുന്‍‌മോഡലുകളേക്കാള്‍ വലിയ വ്യത്യാസമൊന്നുമില്ലതാനും. എന്താണ് ആപ്പിള്‍ ഐഫോണ്‍ 5‌എസിനെ മികച്ചതാക്കി മാറ്റുന്നതെന്ന് നോക്കാം

ആദ്യ ഉപയോഗത്തില്‍ത്തന്നെ ടച്ച് ഐഡി ഫിംഗര്‍പ്രിന്റ് സെന്‍സര്‍ ഹഠാദാകര്‍ഷിക്കും. പിന്നാലെ കിടിലന്‍ ക്യാമറ(അതും സ്ലോ മോഷന്‍ റെക്കോര്‍ഡിംഗ് സൌകര്യം). വേഗമേറിയ പ്രോസസറും ഗ്രാഫിക്സും.

ഹോം ബട്ടണാണ് മുന്‍‌ഭാഗത്തുള്ള ഒരേഒരു ബട്ടണ്‍. ഹോം ബട്ടണോടൊപ്പം ഒരു ഫിംഗര്‍ പ്രിന്റ് സെന്‍സറും ദൃശ്യമാകും.ഹോം ബട്ടനു ചുറ്റുമായി സ്റ്റീല്‍ കൊണ്ട് നിര്‍മിച്ച ഒരു റിംഗുണ്ട്. ഇതാണ് ഫിംഗര്‍പ്രിന്റ് സെന്‍സറായി പ്രവര്‍ത്തിക്കുന്നത്.

5എസിന് മുന്‍‌ഗാമിയായ ഫൈവിന്റെ (123.8x58.6x7.6mm) അതേ ഡൈമന്‍ഷന്‍ തന്നെയാകും ഉള്ളത്. 4 ഇഞ്ച് അതേ റെറ്റിന ഡിസ്‌പ്ലേയാണ് ഈ ഫോണിലുമുള്ളത്. 640 x 1136 റെസല്യൂഷനാണ്.

പുറം മോടിയില്‍- അടുത്ത പേജ്







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :