സലീംരാജിന്റെ ഫോണ്‍ രേഖകള്‍ പിടിച്ചെടുക്കണമെന്ന സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവില്‍ ഇടപെടില്ലെന്ന് ഹൈക്കോടതി

കൊച്ചി| WEBDUNIA|
PRO
PRO
ഭൂമി തട്ടിപ്പുകേസുകളില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മുന്‍ ഗണ്‍മാന്‍ സലീംരാജിന്റെ ഫോണ്‍ രേഖകള്‍ പിടിച്ചെടുക്കണമെന്ന സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവില്‍ ഇടപെടില്ലെന്ന് ഹൈക്കോടതി. സലീം‌രാജ് ഉള്‍പ്പടെയുള്ളവരുടെ ഫോണ്‍ രേഖകള്‍ പിടിച്ചെടുക്കണമെന്ന സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവില്‍ ഇടപെടാനാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിസമ്മതിച്ചത്. സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലാണ് ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്.

സിംഗിള്‍ ബെഞ്ചിന്റെ പരിഗണനയിലുള്ള ഹര്‍ജിയില്‍ മൊബൈല്‍ കമ്പനികളെ കക്ഷി ചേര്‍ത്തിട്ടുള്ളതായും ഫോണ്‍ കോള്‍ വിശദാംശങ്ങള്‍ സൂക്ഷിക്കണമെന്ന നിര്‍ദേശം പുറപ്പെടുവിച്ചിട്ടുള്ളതുമാണ് . ഈ സാഹചര്യത്തില്‍ സിംഗിള്‍ ബെഞ്ച് തന്നെ ഹര്‍ജി തീര്‍പ്പാക്കുകയാണ് ഉചിതമെന്നു ജസ്റ്റിസുമാരായ കെഎം ജോസഫും എ ഹരിപ്രസാദും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :