മുംബൈ|
WEBDUNIA|
Last Modified വെള്ളി, 28 ജൂണ്‍ 2013 (10:27 IST)
PRO
ഓഹരി വിപണിയില്‍ വന്‍ മുന്നേറ്റം. സെന്‍സെക്‌സ് രാവിലെ 301 പോയന്റ് ഉയര്‍ന്ന് 19,177ലെത്തി. നിഫ്റ്റി 93 പോയന്റിന്റെ നേട്ടവുമായി 5,775ലും.
എണ്ണ-വാതകം മേഖലയാണ് നേട്ടത്തില്‍. ലോഹം, വാഹനം, മൂലധന സാമഗ്രി എന്നീ മേഖലകള്‍ക്കും കാര്യമായ നേട്ടമുണ്ടായി. അതേസമയം, ഗൃഹോപകരണം, ഐടി മേഖലകള്‍ക്ക് നഷ്ടം സംഭവിച്ചു.
സെന്‍സെക്‌സ് അധിഷ്ഠിത ഓഹരികളില്‍ ഇന്‍ഫോസിസ്, വിപ്രോ, ടിസിഎസ്, ഹിന്ദുസ്ഥാന്‍ യൂണീലിവര്‍ എന്നിവയ്ക്ക് മാത്രമാണ് നഷ്ടം സംഭവിച്ചത്.